InternationalLatest

സൌദി ജീസാനിൽ ജോലിക്കിടെ 28 കാരനായ മലയാളി യുവാവ് ഉയരത്തില്‍ നിന്ന് വീണ് മരിച്ചു

“Manju”

ജിദ്ദ: ദക്ഷിണ സൗദിയിലെ ജിസാൻ നഗരത്തിന് സമീപം ജോലി ചെയ്തുകൊണ്ടിരിക്കേ ഉയരപ്പുറത്ത് നിന്ന് നിലംപതിച്ച് പാലക്കാട് സ്വദേശിയായ യുവാവ് മരണപ്പെട്ടു. പാലക്കാട്, മരുതൂര്‍, പൂവക്കോട് സ്വദേശി പടിഞ്ഞാറകത്ത് മുര്‍തസ (28) ആണ് മരിച്ചത്.
പിതാവ് പടിഞ്ഞാറേതില്‍ മൊയ്തീന്‍ മൗലവിക്കൊപ്പം ഡെക്കറേഷന്‍ ജോലി ചെയ്തുകൊണ്ടിരിക്കുന്നതിനിടയിലാണ് ദുരന്തം ഉണ്ടായത്. സൗദി അറേബ്യയിലെ ജീസാൻ നഗരത്തിന് സമീപമുള്ള ഈദാബിയിൽ ചൊവാഴ്ചയാണ് സംഭവം.
വീഴ്ചയിൽ തലക്ക് ഗുരുതരമായി പരിക്കേറ്റതാണ് മരണത്തിന് ഇടയാക്കിയത്. സംഭവം നടന്ന ഉടൻ മുര്‍തസയെ ജീസാന്‍ കിംഗ് ഫഹദ് ആശുപത്രിയിലെത്തിച്ച് ശസ്ത്രക്രിയക്കു വിധേയനാക്കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല .
ഇതേ ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നിയമ നടപടികൾ പൂർത്തീകരിച്ച ശേഷം ജിസാനിൽ തന്നെ സംസ്കരിക്കും. ഇതിനുള്ള കാര്യങ്ങൾക്കായി ജിസാൻ കെ എം സി സി സെൻട്രൽ കമ്മിറ്റി ആക്ടിംഗ് പ്രസിഡന്റ് ശമീർ അമ്പലപ്പാറ, ഖാലിദ് പട്‌ല, സലിം എടവണ്ണ, ആരിഫ് ഒതുക്കുങ്ങൽ എന്നിവർ പ്രവർത്തന നിരതരാണ്.

Related Articles

Back to top button