IndiaLatest

കോവിഡ്; മഹാരാഷ്ട്രയില്‍ സ്ഥിതി ഗുരുതരം

“Manju”

രാജ്യത്തെ കൊവിഡ്-19 കേസുകള്‍ കുത്തനെ ഉയരുന്നു. ഞായറാഴ്ച്ച മഹാരാഷ്ട്രയില്‍ മാത്രം റിപ്പോര്‍ട്ട് ചെയ്തത് 63000 പുതിയ കൊവിഡ് കേസുകളാണ്. 63,294 പേര്‍ക്കാണ് ഞായറാഴ്ച്ച സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചു. 349 പേര്‍ക്ക് രോഗബാധയെ തുടര്‍ന്ന് ജീവന്‍ നഷ്ടപ്പെട്ടു. ഇതോടെ പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ 14 % വര്‍ധവവാണുള്ളത്.
കൊവിഡ്-19 വാക്‌സിന്‍ ക്ഷാമം, മരുന്നുകളുടേയും ആശുപത്രി കിടക്കകളുടേയും ഭൗര്‍ലഭ്യം, ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുന്നത് തുടങ്ങിയവയെല്ലാം സംസ്ഥാനത്തെ കൊവിഡ് സാഹചര്യം രൂക്ഷമാക്കുന്നതാണ്. സംസ്ഥാനത്ത് ഈ ആഴ്ച്ച സമ്പൂര്‍ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചേക്കും.
ഞായറാഴ്ച്ച പൂനെയില്‍ മാത്രം 12,590 പേര്‍ക്കും, മുംബൈയില്‍ 9,989 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. നാഗ്പൂരിലും ഇതുവരേയുള്ളതില്‍ ഏറ്റവും കൂടിയ നിരക്കിലാണ് രോഗ ബാധ. ഇവിടെ 6791 പേര്‍ക്കാണ് ഞായറാഴ്ച്ച കൊവിഡ്-19 സ്ഥിരീകരിച്ചത്. താനെയില്‍ 2870, നാസിക്-3332, പേര്‍ക്കും കൊവിഡ് -19 പോസിറ്റീവായി. കേരളവും മഹാരാഷ്ട്രയും ഉള്‍പ്പെടെ രാജ്യത്ത് ഒമ്പത് ജില്ലകളില്‍ കൊവിഡ്-19 കേസുകള്‍ കുത്തനെ ഉയരുകയാണ്.

Related Articles

Back to top button