സിന്ധുമോൾ. ആർ
ന്യൂഡല്‍ഹി: റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസിനും കോവിഡ്. അദ്ദേഹം തന്നെയാണ് ഇക്കാര്യം അറിയിച്ചത്. അറുപത്തിമൂന്നുകാരനായ ശക്തികാന്തയ്ക്കു രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നില്ല. സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ച താന്‍ വീട്ടിലിരുന്ന് ഔദ്യോഗിക കൃത്യങ്ങള്‍ നിര്‍വഹിക്കുമെന്ന് അദ്ദേഹം ട്വിറ്ററില്‍ അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ താനുമായി സമ്പര്‍ക്കത്തില്‍ എത്തിയവരെ വിവരം അറിയിച്ചിട്ടുണ്ട്.
റിസര്‍വ് ബാങ്ക് ജോലി സാധാരണഗതിയില്‍ തുടരും. താന്‍ എല്ലാ ദിവസവും ഉണ്ടാകും. ആര്‍ബിഐ ഉദ്യോഗസ്ഥര്‍ക്കും മറ്റ് ഉദ്യോഗസ്ഥര്‍ക്കും ടെലിഫോണ്‍, വീഡിയോ കോള്‍ എന്നിവ മുഖേന തന്നെ ബന്ധപ്പെടാമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.