KeralaLatest

മുഖ്യമന്ത്രിക്ക് ക്ലീന്‍ ചിറ്റ് നല്‍കി ആരോഗ്യ മന്ത്രി

“Manju”

കണ്ണൂര്‍ : മുഖ്യമന്ത്രിക്ക് ക്ലീന്‍ ചിറ്റ് നല്‍കി ആരോഗ്യ മന്ത്രി കെ.കെ ശൈലജ. കൊവിഡ് പ്രോട്ടോക്കോള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പുര്‍ണമായും പാലിച്ചിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രി കെ.കെ ശൈലജ, കണ്ണുരില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.കോവിഡ് ചികിത്സയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ചട്ടം ലംഘിച്ചെന്ന കേന്ദ്ര സഹമന്ത്രി വി മുരളീധരന്റെ ആരോപണം പൂര്‍ണമായും അടിസ്ഥാനരഹിതമാണെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. അഭിപ്രായപ്പെട്ടു. ഇവിടെ കേന്ദ്ര മന്ത്രി ആരോപിക്കുന്നത് പോലെയുള്ള ഒരു തരത്തിലുള്ള ചട്ടലംഘനവുമില്ല. ക്വാറന്റൈന്‍ ലംഘനവുമില്ല. മുരളീധരനെ പോലുള്ളവര്‍ ഇത്രയും നിരുത്തരവാദപരമായി സംസാരിക്കരുതെന്നും മന്ത്രി പ്രതികരിച്ചു.

Related Articles

Back to top button