IndiaLatest

എ​സ് ബി ഐയു​ടെ പേ​രി​ല്‍ വ്യാ​ജ ബ്രാ​ഞ്ച്

“Manju”

ശ്രീജ.എസ്

ചെ​ന്നൈ: സ്റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ​യു​ടെ പേ​രി​ല്‍ വ്യാ​ജ ശാ​ഖ. ത​മി​ഴ്നാ​ട്ടി​ലെ ക​ട​ലൂ​ര്‍ ജി​ല്ല​യി​ലെ പ​ന്‍റു​ത്തി​യി​ലാ​ണു സം​ഭ​വം. ബാ​ങ്ക് ജീ​വ​ന​ക്കാ​രാ​യി​രു​ന്ന​വ​രു​ടെ മ​ക​നാ​ണു ത​ട്ടി​പ്പി​ന്‍റെ മു​ഖ്യ കേ​ന്ദ്രം.

ക​മ​ല്‍ ബാ​ബു എ​ന്ന യു​വാ​വാ​ണ് വ്യാ​ജ ബാ​ങ്ക് ആ​രം​ഭി​ച്ച​ത്. ഒ​രു എ​സ് ബി ഐ ഉ​പ​ഭോ​ക്താ​വ് സം​ശ​യം തോ​ന്നി പ​ന്‍റു​ത്തി​യി​ലെ എ​സ് ബി ഐ​യു​ടെ മ​റ്റൊ​രു ശാ​ഖ​യി​ല്‍ അ​ന്വേ​ഷി​ച്ച​തോ​ടെ​യാ​ണ് ത​ട്ടി​പ്പ് വെ​ളി​ച്ച​ത്തു​വ​ന്ന​ത്.

വി​വ​ര​മ​റി​ഞ്ഞ് സ്ഥ​ല​ത്തെ​ത്തി​യ എ​സ് ബി ​ഐ ഉ​ദ്യോ​ഗ​സ്ഥ​രെ പോ​ലും ഞെ​ട്ടി​ച്ച സം​വി​ധാ​ന​ങ്ങ​ളാ​ണ് ബാ​ങ്കി​ല്‍ ഒ​രു​ക്കി​യി​രു​ന്ന​ത്. യ​ഥാ​ര്‍​ഥ ബാ​ങ്കി​ന്‍റെ അ​തേ സം​വി​ധാ​ന​ങ്ങ​ളും സൗ​ക​ര്യ​ങ്ങ​ളും ഇ​വി​ടെ​യു​ണ്ടാ​യി​രു​ന്നു. മൂ​ന്നു​മാ​സം മു​ന്‍പ് ആ​രം​ഭി​ച്ച ശാ​ഖ​യി​ല്‍ ഇ​തു​വ​രെ ആ​രും നി​ക്ഷേ​പം ന​ട​ത്തി​യി​രു​ന്നി​ല്ല.

സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മൂ​ന്നു​പേ​ര്‍ അ​റ​സ്റ്റി​ലാ​യ​താ​യി പ​ന്‍റു​ത്തി ഇ​ന്‍​സ്പെ​ക്ട​ര്‍ അം​ബേ​ദ്ക​ര്‍ പ​റ​ഞ്ഞു. ബാ​ങ്കി​ന്‍റെ പേ​രി​ലു​ള്ള നി​ക്ഷേ​പ ര​സീ​തു​ക​ള്‍, പ​ണം അ​ട​യ്ക്കു​ന്ന​തി​നു​ള്ള ര​സീ​തു​ക​ള്‍ എ​ന്നി​വ​യ​ട​ക്ക​മു​ള്ള വ്യാ​ജ രേ​ഖ​ക​ള്‍ പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്തു.

Related Articles

Back to top button