LatestThiruvananthapuram

കാ​ര്‍ അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ടു. പോ​ലീ​സ് അ​ന്വേ​ഷി​ക്കു​ന്ന ഗുണ്ടാസംഘം കാറില്‍

“Manju”

തിരുവനന്തപുരം : അ​മി​ത​ല​ഹ​രി​യി​ല്‍ ഗു​ണ്ടാ സം​ഘം സ​ഞ്ച​രി​ച്ച കാ​ര്‍ അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ടു. തി​രു​വ​ന​ന്ത​പു​ര​ത്താ​ണ് സം​ഭ​വം. അ​പ​ക​ടം ക​ണ്ട് ഓ​ടി​ക്കൂ​ടി​യ നാ​ട്ടു​കാ​രെ ഇ​വ​ർ ആ​ക്ര​മി​ക്കാ​നും ശ്ര​മി​ച്ചു.

14 കാ​ര​ന്‍ ഉ​ള്‍​പ്പ​ടെ ആ​റ് പേ​രെ​യാ​ണ് മ്യൂ​സി​യം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​തി​ല്‍ ര​ണ്ടു​പേ​ര്‍ നി​ര​വ​ധി കേ​സു​ക​ളി​ല്‍ പോ​ലീ​സ് അ​ന്വേ​ഷി​ക്കു​ന്ന പ്ര​തി​ക​ളാ​ണ്.

വ​ര്‍​ക്ക​ല ഷാ​ജി(​ഫാ​ന്‍റം പൈ​ലി), ര​തീ​ഷ്(​ക​ണ്ണ​പ്പ​ന്‍ ര​തീ​ഷ്), അ​ജ​യ്, ഉ​മ്മ​ര്‍, അ​ഖി​ല്‍ എ​ന്നി​വ​ര്‍ സ​ഞ്ച​രി​ച്ച വാ​ഹ​ന​മാ​ണ് പി​എം​ജി​ക്ക് സ​മീ​പം അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്. കോ​വ​ള​ത്തു നി​ന്നും വ​ര്‍​ക്ക​ല​യ്ക്ക് പോ​കു​ക​യാ​യി​രു​ന്നു സം​ഘം.അ​പ​ക​ടം ക​ണ്ട് നാ​ട്ടു​കാ​ര്‍ ഓ​ടി​ക്കൂ​ടി​യെ​ങ്കി​ലും ല​ഹ​രി​യി​ലാ​യി​രു​ന്ന ഇ​വ​ര്‍ നാ​ട്ടു​കാ​രെ ആ​ക്ര​മി​ക്കാ​ന്‍ ശ്ര​മി​ച്ചു. നാട്ടുകാർ നൽകിയ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി​യ​ത്. തു​ട​ര്‍​ന്ന് ആ​റു​പേ​രെ​യും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഇവരെ പി​ന്നീ​ട് മെ​ഡി​ക്ക​ൽ പ​രി​ശോ​ധ​ന​യ്‌​ക്കു വി​ധേ​യ​മാ​ക്കി.

പ​ള്ളി​ക്ക​ലി​ൽ ആ​ളി​ല്ലാ​ത്ത വീ​ട് കു​ത്തി​ത്തു​റ​ന്ന് മോ​ഷ​ണം ന​ട​ത്തി​യ കേ​സി​ൽ ക​ഴി​ഞ്ഞ സെ​പ്‌​റ്റം​ബ​റി​ൽ ഷാ​ജി​യെ​യും ര​തീ​ഷി​നെ​യും പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.

പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലു​ള്ള​പ്പോ​ൾ മാ​സ​ങ്ങ​ൾ​ക്ക് മു​ൻ​പ് കൊ​ല്ല​ത്തു​വെ​ച്ച് ട്ര​യി​നി​ൽ​നി​ന്നു ചാ​ടി ഷാ​ജി ര​ക്ഷ​പ്പെ​ട്ടി​രു​ന്നു.​ഇ​വ​ർ സ​ഞ്ച​രി​ച്ചി​രു​ന്ന വാ​ഹ​നം കോ​വ​ള​ത്തും വ​ർ​ക്ക​ല​യി​ലേ​ക്കു​മു​ള്ള യാ​ത്രാ​ല​ക്ഷ്യം എ​ന്നി​വ​യെ​ക്കു​റി​ച്ച് പോ​ലീ​സ് അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്.

Related Articles

Back to top button