KeralaLatest

തൃശ്ശൂര്‍ പൂരത്തിന് നാളെ കൊടിയേറും

“Manju”

തൃശ്ശൂര്‍: കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്‌ നാളെ തൃശ്ശൂര്‍ പൂരത്തിന് കൊടിയേറും. 36 മണിക്കൂര്‍ നീളുന്ന ചടങ്ങുകളും ആചാരങ്ങളും പൂരത്തില്‍ ഏറെ പ്രധാനമാണ്. മണിക്കൂറുകള്‍ നീളുന്ന തൃശൂര്‍ പൂരത്തിന്റെ ചടങ്ങുകള്‍ക്ക് തുടക്കമാകുന്നത് നെയ്തലക്കാവ് ഭഗവതി തെക്കേ ഗോപുര വാതില്‍ തള്ളിതുറക്കുന്നതോടെയാണ്.

കണിമംഗലം ശാസ്താവ് വടക്കുംനാഥനിലെത്താന്‍ വെയിലേല്ക്കരുതെന്നാണ് വിശ്വാസം. 224 വയസ്സ് പിന്നിട്ട പൂരം കൊച്ചി രാജാവായിരുന്ന ശക്തന്‍ തമമ്പുരാന്‍ തുടങ്ങിവെച്ചതാണ്. ഉച്ചയ്ക്ക് 1.30 വരെ കണിമംഗലം ശാസ്താവിന് പിറകെ മറ്റു ഘടകപൂരങ്ങളും ശ്രീമൂലസ്ഥാനത്ത് എത്തിക്കൊണ്ടിരിരിക്കും. തിരുവമ്പാടി വിഭാഗത്തിന്റെ പുറത്തേക്കെഴുന്നള്ളിപ്പ് രാവിലെ 7.30നാണ്. ​തൃശ്ശൂര്‍ പൂരത്തിനോടനുബന്ധിച്ച്‌ 50 ലേറെ വര്‍ഷങ്ങളായി തൃശ്ശൂര്‍ കോര്‍പ്പറേഷന്റെ സഹകരണത്തോടെ തൃശ്ശൂര്‍ പൂരം എക്‌സിബിഷന്‍ നടത്തിവരുന്നുണ്ട്.

Related Articles

Back to top button