IndiaLatest

എം ശിവശങ്കറിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

“Manju”

സിന്ധുമോള്‍ ആര്‍.

കൊച്ചി : എം. ശിവശങ്കറിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. കള്ളപ്പണം വെളുപ്പിക്കല്‍ കേസിനെ തുടര്‍ന്ന് അറസ്റ്റിലായ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ഇന്നലെ ആറര മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് ശിവശങ്കറിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കൊച്ചിയിലെ ഓഫീസിലാണ് ശിവശങ്കറെ ചോദ്യം ചെയ്തിരുന്നത്.

എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് മജിസ്‌ട്രേറ്റിന് മുന്നിലാണ് ശിവശങ്കറിനെ ഹാജരാക്കുക. സംസ്ഥാനത്ത് കള്ളപ്പണ കടത്ത് കേസില്‍ അറസ്റ്റിലാകുന്ന ആദ്യ ഐഎഎസ് ഉദ്യോഗസ്ഥനാണ് എം ശിവശങ്കര്‍. ശിവശങ്കറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. വൈകുന്നേരം 3.15 ഓടെയാണ് ശിവശങ്കറിനെ കൊച്ചിയിലെ ഓഫീസില്‍ എത്തിച്ചത്. കോടതി വിധി വന്നതിന് തൊട്ടുപിന്നാലെയാണ് ശിവശങ്കറിനെ ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തത്.

Related Articles

Back to top button