KeralaLatest

വിജി തമ്പി വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന അധ്യക്ഷന്‍

“Manju”

തിരുവനന്തപുരം: പ്രശസ്ത സംവിധായകന്‍ വിജി തമ്പി വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടു. ദേശീയ അധ്യക്ഷനായി ഓര്‍ത്തോപീഡിക് സര്‍ജനും പത്മശ്രീ ജേതാവുമായ രബീന്ദ്ര നരേന്‍ സിംഗ് തിരഞ്ഞെടുക്കപ്പെട്ടു. ബീഹാര്‍ സ്വദേശിയായ സിംഗ് ഇതുവരെ പരിഷത്ത് വൈസ് പ്രസിഡന്റായിരുന്നു.
ജൂലൈ ഏഴിനും 18നും ഹരിയാനയിലെ ഫരീദാബാദില്‍ ചേര്‍ന്ന വിശ്വഹിന്ദു പരിഷത്ത് സമ്മേളനത്തില്‍ അന്താരാഷ്ട്ര സെക്രട്ടറി ജനറല്‍ മിലിന്ദ് എസ്. പരാന്തേയാണ് വിജി തമ്പിയുടെ പേര് സംസ്ഥാന അധ്യക്ഷ പദവിയിലേക്ക് പ്രഖ്യാപിച്ചത്.
സംസ്ഥാന അധ്യക്ഷനായിരുന്ന ബി. ആര്‍. ബലരാമന്‍ വിശ്വഹിന്ദു പരിഷത്തിന്റെ സദസ്യനായി സംഘടനാ നേതൃത്വത്തില്‍ തുടരും.

Related Articles

Back to top button