KeralaLatest

ബേലൂര്‍ മഖ്‌നയെ ദൗത്യസംഘം കണ്ടു, കൂടെ മറ്റ് ആനകള്‍; ആന അക്രമാസക്തനാകാന്‍ സാധ്യത: ഡിഎഫ്ഒ

“Manju”

ബാവലി (വയനാട്): മാനന്തവാടി പടമല ചാലിഗദ്ദയില്‍ പനച്ചിയില്‍ അജീഷിനെ കൊലപ്പെടുത്തിയ ബേലൂര്‍ മഖ്‌നയെ കാട്ടാനയെ മയക്കുവെടി വയ്ക്കാനുള്ള ദൗത്യംആരംഭിച്ചു. ആന മണ്ണുണ്ടി വനമേഖലയില്‍ തുടരുകയാണ്. ദൗത്യസംഘം വനത്തിനുള്ളില്‍ആനയെ  കണ്ടെങ്കിലും മറ്റ് ആനകള്‍ കൂടെ ഉള്ളതിനാല്‍ വെടിവയ്ക്കുക ദുഷ്‌കരമാണെന്നാണ് റിപ്പോര്‍ട്ട്. സാഹചര്യം അനുകൂലമായാല്‍ ഉടന്‍  മയക്കുവെടി വയ്ക്കും. ഏറുമാടത്തിനു മുകളില്‍ കയറി വെടിവയ്ക്കാനാണ് ശ്രമമെന്ന് ഡിഎഫ്ഒ മാര്‍ട്ടിന്‍ ലോവല്‍ അറിയിച്ചു.

വനംവകുപ്പിലെ  ഉന്നത ഉദ്യോഗസ്ഥര്‍ ബാവലിയില്‍ യോഗം ചേരുകയാണ്. വനം വകുപ്പിലെ 15 ടീമുകളും പൊലീസിലെ മൂന്നു ടീമും ദൗത്യത്തില്‍ പങ്കെടുക്കും. കുങ്കിയാകളുടെ സാന്നിധ്യത്തിലാകും കാട്ടാനയെ വെടിവയ്ക്കുക. ആന അക്രമാസക്തനാകാന്‍ സാധ്യതയുണ്ടെന്നും ഡിഎഫ്ഒ പറഞ്ഞു. വെടിവയ്ക്കുന്ന ആളിനു നേരെ ആന പാഞ്ഞടുക്കാനുള്ള സാധ്യത കൂടുതലാണ്. അതിനാലാണ് ഏറുമാടത്തിനു മുകളില്‍ നിന്ന് വെടിവയ്ക്കാന്‍ തീരുമാനിച്ചതെന്നും ഡിഎഫ്ഒ വ്യക്തമാക്കി.

മണ്ണുണ്ടിയിലെആദിവാസി കോളനിക്കു പിന്നിലായാണ് നിലവില്‍ ആനയുള്ളത്. റേഡിയോ കോളറില്‍ നിന്ന് ദൗത്യസംഘത്തിന് സിഗ്‌നല്‍ ലഭിക്കുന്നുണ്ട്. ഉച്ചയ്ക്ക് മുന്‍പ് മയക്കുവെടി വയ്ക്കാനാകുമെന്നാണ ്‌നിലവില്‍ പ്രതീക്ഷിക്കുന്നത്.

Related Articles

Back to top button