IndiaLatest

റബര്‍ ബോര്‍ഡ്: ഇ- ട്രേഡിംഗിന് ഇനി ഫെഡറല്‍ ബാങ്ക് പങ്കാളി

“Manju”

റബര്‍ ബോര്‍ഡിന്റെ ഇ- ട്രേഡിംഗ് രംഗത്തെ പങ്കാളികളായി ഫെഡറല്‍ ബാങ്ക്. റബര്‍ ബോര്‍ഡിന്റെ ഇ- ട്രേഡിംഗ് പ്ലാറ്റ്ഫോമായ ‘എംറൂബ്’ ന്റെ പങ്കാളിയായാണ് ഫെഡറല്‍ ബാങ്കിനെ തിരഞ്ഞെടുത്തത്. എപിഐ സേവനങ്ങളാണ് ഫെഡറല്‍ ബാങ്ക് നല്‍കുന്നത്. ഈ സംവിധാനം ഇടപാടുകള്‍ എളുപ്പമാക്കാന്‍ സഹായിക്കും.

ഫെഡറല്‍ ബാങ്ക് മുഖേന മുന്‍കൂര്‍ പണം നല്‍കാനും തിരിച്ച്‌ നല്‍കാനും വ്യാപാരികള്‍ക്ക് അധിക ചാര്‍ജ് ഇല്ലാതെ ആദ്യ ആറ് മാസത്തേക്ക് ഒഡി സേവനം ലഭിക്കും. റബര്‍ വ്യാപാരികള്‍ക്കായി ആരംഭിച്ച ഏകീകൃത ട്രേഡിംഗ് പ്ലാറ്റ്ഫോമാണ് ‘എംറൂബ്’. റബര്‍ ഉല്‍പന്നങ്ങള്‍ മികച്ച വിലയില്‍ ‘എംറൂബ്’ മുഖാന്തരം വിപണനം ചെയ്യാന്‍ കഴിയും. കൂടാതെ, തടസങ്ങള്‍ ഇല്ലാതെ വ്യാപാരം നടത്താനും അവസരം ഒരുക്കുന്നുണ്ട്.

Related Articles

Back to top button