KeralaLatest

കൂട്ടുകാര്‍ക്കൊപ്പം കുളിക്കാനിറങ്ങിയ 19കാരന്‍ മുങ്ങിമരിച്ചു

“Manju”

വളാഞ്ചേരി: കൂട്ടുകാര്‍ക്കൊപ്പം പുഴയില്‍ കുളിക്കാനിറങ്ങിയ 19കാരന്‍ മുങ്ങിമരിച്ചു. കൊടുമുടി പൈങ്കണ്ണിത്തൊടി സൈനുല്‍ ആബിദിന്റെ മകനും ഇരിമ്പിളിയം ജിഎച്ച്‌എസ് എസ് പ്ലസ് വണ്‍ വിദ്യാര്‍ഥിയുമായ സവാദാണ് മരിച്ചത്. ഇന്നു രാവിലെ 10.30ഓടെയാണ് സംഭവം. ഇരിമ്പിളിയം തൂതപ്പുഴയിലെ മലഞ്ചുഴി കടവില്‍ കുളിക്കാനിറങ്ങിയ സവാദ് ആഴത്തില്‍ അകപ്പെടുകയായിരുന്നു. തിരൂരില്‍ നിന്ന് ഫയര്‍ഫോഴ്‌സിന്റെ സഹായത്തോടെ കൊടുമുടി കടവില്‍ നിന്നു മൃതദേഹം കണ്ടെത്തി.

Related Articles

Check Also
Close
  • ……
Back to top button