IndiaLatest

വിവാഹത്തില്‍ പങ്കെടുക്കാന്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം

“Manju”

ഡെറാഢൂണ്‍:കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വിവാഹചടങ്ങുകളില്‍ ആളുകളുടെ പങ്കാളിത്തം 50ലധികമാവരുതെന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ ശരിയായ രീതിയില്‍ പാലിച്ചുകൊണ്ടുള്ള വിവാഹക്ഷണക്കത്ത് ശ്രദ്ധേയമാകുന്നു. അടുത്തയാഴ്ച നടക്കുന്ന വിവാഹത്തില്‍ പങ്കെടുക്കാന്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമായും കൊണ്ടുവരണമെന്നാണ് ക്ഷണക്കത്തില്‍ ദമ്പതികളുടെ അഭ്യര്‍ഥന. ഉത്തരാഖണ്ഡിലെ വിജയ് -വൈശാലി എന്നിവരാണ് വേറിട്ട രീതിയില്‍ വിവാഹക്ഷണക്കത്ത് അടിച്ചത്.ഹരിദ്വാറില്‍ വിവാഹത്തോടനുബന്ധിച്ച്‌ നടക്കുന്ന ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തുന്നവര്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമായും ഹാജരാക്കണമെന്ന് ഇവര്‍ പറയുന്നു. ജയ്പൂരില്‍ വച്ചാണ് വിവാഹം.

Related Articles

Back to top button