IndiaLatest

തമിഴ് ചലച്ചിത്രതാരം വിവേക്  അന്തരിച്ചു

“Manju”

ചെ​ന്നൈ: പ്ര​ശ​സ്ത ത​മി​ഴ് സി​നി​മാ താ​രം വി​വേ​ക്(59) അ​ന്ത​രി​ച്ചു. ശ​നി​യാ​ഴ്ച പു​ല​ര്‍​ച്ചെ 4.35നാ​യി​രു​ന്നു അ​ന്ത്യം. ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍​ന്ന് ചെ​ന്നൈ​യി​ലെ സിം​സ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്നു.

ഭാ​ര്യ: അ​രു​ള്‍​സെ​ല്‍​വി. മ​ക്ക​ള്‍: അ​മൃ​ത​ന​ന്ദി​നി, തേ​ജ​സ്വി​നി, പ​രേ​ത​നാ​യ പ്ര​സ​ന്ന​കു​മാ​ര്‍.സാ​മി, ശി​വാ​ജി, അ​ന്യ​ന്‍ തു​ട​ങ്ങി ഇ​രു​ന്നൂ​റി​ല​ധി​കം ചി​ത്ര​ങ്ങ​ളി​ല്‍ വി​വേ​ക് അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. അ​ഞ്ച് ത​വ​ണ ത​മി​ഴ്നാ​ട് സ​ര്‍​ക്കാ​രി​ന്‍റെ മി​ക​ച്ച ഹാ​സ്യ​ന​ട​നു​ള്ള പു​ര​സ്കാ​രം ല​ഭി​ച്ചി​ട്ടു​ണ്ട്. ടെ​ലി​വി​ഷ​ന്‍ അ​വ​താ​ര​ക​നാ​യി​രി​ക്കെ മു​ന്‍ രാ​ഷ്ട്ര​പ​തി എ​പി​ജെ അ​ബ്ദു​ല്‍ ക​ലാം, ര​ജ​നി​കാ​ന്ത് അ​ട​ക്ക​മു​ള്ള പ്ര​മു​ഖ​രു​മാ​യി ന​ട​ത്തി​യ അ​ഭി​മു​ഖ​ങ്ങ​ള്‍ ശ്ര​ദ്ധേ​യ​മാ​യി​രു​ന്നു. 2009ല്‍ ​രാ​ജ്യം പ​ത്മ​ശ്രീ ന​ല്‍​കി ആ​ദ​രി​ച്ചു.

തൂ​ത്തു​ക്കു​ടി​യി​ലെ കോ​വി​ല്‍​പ​ട്ടി​യി​ല്‍ 1961 ന​വം​ബ​ര്‍ 19 നാ​ണ് വി​വേ​കാ​ന​ന്ദ​ന്‍ എ​ന്ന വി​വേ​ക് ജ​നി​ച്ച​ത്. മ​ധു​ര​യി​ലെ അ​മേ​രി​ക്ക​ന്‍ കോ​ള​ജി​ല്‍ ബി​രു​ദ പ​ഠ​നം പൂ​ര്‍​ത്തി​യാ​ക്കി. പി​ന്നീ​ട് സം​വി​ധാ​യ​ക​ന്‍ കെ. ​ബാ​ല​ച​ന്ദ​റി​ന്‍റെ തി​ര​ക്ക​ഥാ സ​ഹാ​യി​യാ​യി ച​ല​ച്ചി​ത്ര മേ​ഖ​ല​യി​ലേ​ക്ക് ചു​വ​ടു​വ​യ്ച്ചു. 1987ല്‍‌ ​മ​ന​തി​ല്‍ ഉ​രു​തി വേ​ണ്ടും എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് വി​വേ​ക് അ​ഭി​ന​യ​രം​ഗ​ത്തെ​ത്തു​ന്ന​ത്. ഹാ​സ്യ​രം​ഗ​ങ്ങ​ളി​ലൂ​ടെ നി​ര​വ​ധി ആ​രാ​ധ​ക​രെ വി​വേ​ക് നേ​ടി​യെ​ടു​ത്തു. ര​ജ​നി​കാ​ന്ത്, വി​ജ​യ്, അ​ജി​ത്, വി​ക്രം, ധ​നു​ഷ്, സൂ​ര്യ തു​ട​ങ്ങി എ​ല്ലാ സൂ​പ്പ​ര്‍​താ​ര​ങ്ങ​ള്‍​ക്കു​മൊ​പ്പം വേ​ഷ​മി​ട്ടു. ഒ​രു നു​ണ​ക്ക​ഥ എ​ന്ന മ​ല​യാ​ള ചി​ത്ര​ത്തി​ലും അ​ഭി​ന​യി​ച്ചു.

Related Articles

Back to top button