IndiaLatest

കൊല്‍ക്കത്തയ്ക്ക് വിജയലക്ഷ്യം 205 റണ്‍സ്

“Manju”

ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനി 205 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടി ആദ്യം ബാറ്റിങ് തിരഞ്ഞെടുത്ത ആര്‍സിബി നിശ്ചിത 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 204 റണ്‍സ് നേടുകയായിരുന്നു.ബാംഗ്ലൂരിന് വേണ്ടി ഗ്ലെന്‍ മാക്സ്വെല്ലും എ ബി ഡി വില്ലേഴ്സും അര്‍ദ്ധ സെഞ്ചുറി നടന്നു. 34 പന്തില്‍നിന്ന് പുറത്താവാതെ 76 റണ്‍സ് നേടി തകര്‍പ്പന്‍ പ്രകടനമാണ് ഡിവില്ലേഴ്സ് കാഴ്ചവച്ചത്. മൂന്ന് സിക്സും നാല് ഫോറും അടങ്ങുന്നതാണ് ഡിവില്ലേഴ്സിന്റെ ഇന്നിങ്സ്. മാക്സ്വെല്‍ 49 പന്തില്‍ നിന്ന് മൂന്ന് സിക്സും നാല് ഫോറും അടക്കം 78 റണ്‍സ് നേടി.ഓപ്പണിങ്ങിനിറങ്ങിയ ക്യാപ്റ്റന്‍ വിരാട് കോഹ്ലി ആറ് പന്തില്‍നിന്ന് അഞ്ച് റണ്‍സ് മാത്രം നേടി പുറത്തായി.

Related Articles

Back to top button