IndiaLatest

ശബരിമല; രണ്ട് സ്പെഷ്യല്‍ ട്രെയിൻ സര്‍വീസുകള്‍ നാളെ തുടങ്ങും

“Manju”

ശബരിമല തീര്‍ത്ഥാടനവുമായിബന്ധപ്പെട്ട് ശബരിമല സ്പെഷ്യല്‍ ട്രെയിൻ സര്‍വീസുകള്‍ നാളെ തുടങ്ങും. ആദ്യം ആരംഭിക്കുക രണ്ട ട്രെയിൻ സര്‍വീസുകളാണ്. സെക്കന്ദരാബാദ്- കൊല്ലം, നര്‍സപുര്‍- കോട്ടയം എന്നീ ട്രെയിനുകളാണ് നാളെ യാത്ര ആരംഭിക്കുന്നത്.

സെക്കന്ദരാബാദ്- കൊല്ലം സ്പെഷ്യല്‍ നാളെ ഉച്ചയ്ക്ക് 2.20 ന് സെക്കന്ദരാബാദില്‍ നിന്ന് പുറപ്പെടും. തിങ്കള്‍ രാത്രി 11.55ന് കൊല്ലത്തെത്തും. കേരളത്തില്‍ പാലക്കാട്, തൃശൂര്‍, ആലുവ, എറണാകുളം ടൗണ്‍, കോട്ടയം, ചങ്ങനാശ്ശേരി, തിരുവല്ല, ചെങ്ങന്നൂര്‍ മാവേലിക്കര എന്നിവിടങ്ങളില്‍ സ്റ്റോപ്പുകളുണ്ട്. 21ന് പുലര്‍ച്ചെ 2.30ന് കൊല്ലത്തു നിന്ന് മടക്കയാത്ര ആരംഭിക്കും.

നര്‍സപുര്‍- കോട്ടയം ട്രെയിൻ നാളെ ഉച്ചയ്ക്ക് 3.50ന് തെലങ്കാനയിലെ നര്‍സപുറില്‍ നിന്നു പുറപ്പെട്ട് 20ന് ഉച്ചയ്ക്ക് 4.50ന് കോട്ടയത്തെത്തും. പാലക്കാട്, തൃശൂര്‍, ആലുവ, എറണാകുളം ടൗണ്‍, സ്റ്റേഷനുകളില്‍ സ്റ്റോപ്പുണ്ടാകും. മടക്ക ട്രെയിൻ 20ന് വൈകിട്ട് 7ന് കോട്ടയത്തു നിന്ന് പുറപ്പെടും.ഈ വര്‍ഷം പരിഗണനയിലുള്ളത് വന്ദേഭാരത് ഉള്‍പ്പടെ 200ഓളം ശബരിമല സ്പെഷ്യല്‍ ട്രെയിനുകളാണ് .

Related Articles

Back to top button