AlappuzhaKeralaLatest

ഡി.ഐ.ജി കണ്ടെയിന്‍മെന്റ് സോണ്‍ സന്ദർശിച്ചു

“Manju”

അനൂപ്

മാവേലിക്കര- എറണാകുളം റേഞ്ച് ഡി.ഐ.ജി എസ്.കെ മഹേഷ് കുമാർ ചെട്ടികുളങ്ങരയിലെ കണ്‍ണ്ടെയിന്‍മെന്റ് സോണുകൾ സന്ദർശിച്ചു. ചെട്ടികുളങ്ങരയിലെ കടവൂർ, പുതുശ്ശേരിയമ്പലം തുടങ്ങിയ കണ്‍ണ്ടെയിന്‍മെന്റ് സോണുകളിൽ എത്തിയ അദ്ദേഹം ഡ്യൂട്ടിയിലൂണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥരിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചു. കൺണ്ടെയിൻമെന്റ് സോണുകളിൽ നിന്ന് പുറത്ത് പോകുന്നവരുടെ വിശദാംശങ്ങൾ ചോദിച്ചറിയുകയും അവശ്യസർവ്വീസ് വിഭാഗത്തിൽ ജോലിചെയ്യുന്നവരും സ്ഥാപന നടത്തിപ്പുകാരുമല്ലാത്തവരെ പുറത്തേക്ക് വിടരുതെന്ന് നിർദ്ദേശം നൽകുകയും ചെയ്തു. തുടർന്ന് മാവേലിക്കര സ്റ്റേഷനിൽ എത്തിയ അദ്ദേഹം ഉദ്യോഗസ്ഥതല ചർച്ച നടത്തി സ്ഥതിഗതികൾ വിലയിരുത്തി. ഡി.ഐ.ജി കായംകുളം, ഹരിപ്പാട്, ചെങ്ങന്നൂർ മേഖലകളിലെ കണ്‍ണ്ടെയിന്‍മെന്റ് സോണുകളും സന്ദർശിച്ചിരുന്നു. ചെങ്ങന്നൂനിൽ ഭൂചലനം ഉണ്ടായ പ്രദേശവും സന്ദർശിച്ചു. ആലപ്പുഴ എസ്.പി പി.ബി സാബുവും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.

Related Articles

Back to top button