KeralaLatest

കോവിഡ് രണ്ടാം തരംഗം ചെറുപ്പക്കാരിലടക്കം ഗുരുതരമാകുന്നുവെന്ന് ആരോഗ്യ വിദഗ്ധ‍ര്‍

“Manju”

തിരുവനന്തുപുരം: കേരളത്തിലും ചെറുപ്പക്കാരിലടക്കം ഭൂരിഭാഗം പേരിലും രണ്ടാം തരംഗത്തില്‍ കോവിഡ് ഗുരുതരമാകുന്നുവെന്ന് ആരോഗ്യ വിദഗ്ധര്‍. ജനിതക വ്യതിയാനം സംഭവിച്ച വൈറസാണ് ഇതിന് കാരണമെന്ന് ആരോഗ്യ വിദഗ്ധ‍ര്‍ പറയുന്നു. ജനിതക വ്യതിയാനം വന്ന പുതിയ വൈറസുകള്‍ക്ക് പ്രതിരോധ ശേഷിയെ മറികടക്കാന്‍ കഴിവുണ്ടെന്നും വിദഗ്ധ‍ര്‍ പറഞ്ഞു.

സംസ്ഥാനത്ത് രോഗികളുടെ എണ്ണം കുത്തനെ കൂടുകയാണ്. കൂടാതെ തീവ്ര പരിചരണ വിഭാഗത്തിലും വെന്‍റിലേറ്ററിലും പ്രവേശിപ്പിച്ച രോഗികളും കൂടി വരുകയാണ്. രോഗം ഗുരുതരമാകുന്നവരുടെ എണ്ണം കൂടുതല്‍ തിരുവനന്തപുരം ജില്ലയിലാണ്. രോഗ നിരക്ക് ആദ്യ തരംഗത്തില്‍ ഇരട്ടിയാകാനെടുത്ത സമയം 28 ദിവസമായിരുന്നെങ്കില്‍ ഇപ്പോഴിത് 10 ആയി കുറഞ്ഞു. ന്യുമോണിയ, ശ്വാസ തടസം അടക്കം ഗുരുതര ആരോഗ്യ പ്രശ്നങ്ങളാണ് രോഗം ബാധിക്കുന്നവരില്‍ ഇപ്പോള്‍ കണ്ടുവരുന്നത്.

Related Articles

Back to top button