IndiaLatest

ഇന്ത്യയിൽ ടെസ്‌ല കാർ നിർമിക്കാൻ മസ്ക്

“Manju”

ന്യൂഡൽഹി: ഇന്ത്യയിൽ കാർ നിർമാണം ആരംഭിക്കാൻ ഇലോൺ മസ്കിന്റെ ടെസ്‌ല ഒരുങ്ങുന്നുവെന്ന് റിപ്പോർട്ട്. ഫാക്ടറി സ്ഥാപിക്കുന്നതിനുള്ള നിക്ഷേപവുമായി ബന്ധപ്പെട്ട ചർച്ചകൾ കേന്ദ്ര സർക്കാരുമായി ടെസ്ല നടത്തിവരുന്നുവെന്നാണ് വിവരങ്ങൾ.

അഞ്ച് ലക്ഷം ഇലക്ട്രിക് വാഹനങ്ങളുടെ വാർഷിക ശേഷിയുള്ള ഫാക്ടറി സ്ഥാപിക്കാനാണ് ടെസ്‌ല ഒരുങ്ങുന്നത്. 20 ലക്ഷം രൂപ മുതലായിരിക്കും ഇലക്ട്രിക് കാറുകളുടെ വില ആരംഭിക്കുന്നതെന്നും ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ടിൽ പറയുന്നു. ഇന്തോ-പസഫിക് മേഖലയിലെ രാജ്യങ്ങളിലേക്ക് കാറുകൾ കയറ്റി അയയ്ക്കാൻ മസ്ക് പദ്ധതിയിടുന്നതിനാൽ ഇന്ത്യയെ കയറ്റുമതിക്കുള്ള കേന്ദ്രം ആയി കൂടി ഉപയോ​ഗിക്കാൻ ടെസ്‌ല ലക്ഷ്യമിടുന്നുവെന്നും വിവരങ്ങളുണ്ട്.

ഇന്ത്യയിൽ കാര്യമായ നിക്ഷേപമിറക്കുന്ന കാര്യം പരിഗണിക്കുകയാണെന്ന് ടെസ്‌ല ഇൻകോർപ്പറേറ്റിന്റെ സി.ഇ.ഒ. ഇലോൺ മസ്‌ക് നേരത്തെ തന്നെ അറിയിച്ചിരുന്നതാണ്. ഭൂഗോളത്തിലെ മറ്റേതു വലിയ രാജ്യത്തെക്കാളും വിജയകരമായ ഭാവിയുള്ള നാടാണ് ഇന്ത്യയെന്നും അദ്ദേഹം പറഞ്ഞിരുന്നു. ജൂണിൽ യു.എസ്. സന്ദർശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷമായിരുന്നു മസ്‌കിന്റെ പ്രസ്താവന. ടെസ്‌ല ഇന്ത്യയിൽ വരുമെന്നും മനുഷ്യസാധ്യമായ വേഗത്തിൽ അത് നടപ്പാക്കുമെന്നും മസ്‌ക് പറഞ്ഞിരുന്നു.

Related Articles

Back to top button