KeralaLatest

പോലീസ് കൺട്രോൾ റൂം എസ് ഐ കുഴഞ്ഞ് വീണ് മരിച്ചു

“Manju”

വി.എം.സുരേഷ് കുമാർ

വടകര: പട്രോളിംഗ് ഡ്യൂട്ടിക്കിടെ എസ് ഐ കുഴഞ്ഞ് വീണ് മരിച്ചു. നാദാപുരം കൺട്രോൾ റൂം ഗ്രേഡ് എസ് ഐകൊയിലാണ്ടി കുറുവങ്ങാട് കൈതവളപ്പില്‍ താഴ സതീഷാണ് (52) കുഴഞ്ഞുവീണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ എരവട്ടൂർ പാറപ്പുറം സ്കൂളിനടുത്തെത്തിയപ്പോഴാണ് കുഴഞ്ഞ് വീണത്.പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

കോവിഡ് പരിശോധകള്‍ക്ക് ശേഷം പോസ്റ്റ്‌മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് കൊണ്ട് പോകും മെന്ന് പേരാമ്പ്ര എസ് ഐ അറിയിച്ചു.അച്ഛൻ: ശേഖരൻ. അമ്മ: ജാനു .ഭാര്യ:പ്രസീത.മക്കൾ: സ്നേഹ ,ആർദ്ര.സഹോദരങ്ങൾ: ഷീബ, സുരേഷ്, പരേതനായ രാമകൃഷ്ണൻ.

Related Articles

Back to top button