IndiaLatest

101 വ​യ​സു​കാ​രി​യാ​യ മ​ങ്ക​മ്മ കോ​വി​ഡ് മുക്തയായി ആ​ശു​പ​ത്രി വി​ട്ടു

“Manju”

റെജി പുരോഗതി:

തി​രു​പ്പ​തി: ലോ​ക​ത്ത് കോവിഡ് രോ​ഗ​ത്തെ അ​തി​ജീ​വി​ച്ച​വ​ര്‍ ന​ല്‍​കു​ന്ന ആ​ത്മ​വി​ശ്വാ​സം ചെ​റു​ത​ല്ല. ഇ​പ്പോ​ൾ രാ​ജ്യ​ത്തി​ന്‍റെ പ്ര​തീ​ക്ഷ​യാ​കു​ക​യാ​ണ് 101 വ​യ​സു​കാ​രി​യാ​യ തി​രു​പ്പ​തി സ്വ​ദേ​ശി​ മ​ങ്ക​മ്മ. കോ​വി​ഡ് ബാ​ധി​ത​യാ​യി​രു​ന്ന മ​ങ്ക​മ്മ ശ​നി​യാ​ഴ്ച ആ​ശു​പ​ത്രി വി​ട്ടു. ശ്രീ ​വെ​ങ്കി​ടേ​ശ്വ​ര ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മെ​ഡി​ക്ക​ല്‍ സ​യ​ന്‍​സി​ലെ ശ്രീ ​പ​ദ്മാ​വ​തി വി​മ​ന്‍​സ് ആ​ശു​പ​ത്രി​യി​ലാ​ണ് പ്ര​വേ​ശി​പ്പി​ച്ചി​രു​ന്ന​ത്.
ഏതാനും ദി​വ​സ​ം മു​മ്പാ​ണ് മു​ത്ത​ശ്ശി​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ക്കു​ന്ന​ത്. ഡോ​ക്ട​ര്‍​മാ​രു​ടേ​യും ന​ഴ്‌​സു​മാ​രു​ടേ​യും പാ​ര​മെ​ഡി​ക്ക​ല്‍ സ്റ്റാ​ഫി​ന്‍റെ​യും മി​ക​ച്ച പ​രി​ച​ര​ണ​ത്തി​ലൂ​ടെ ഇ​വ​ര്‍ രോ​ഗ​മു​ക്തി നേ​ടി. ഈ ​പ്രാ​യ​ത്തി​ലും മ​ങ്ക​മ്മ ധൈ​ര്യ​ത്തോ​ടെ​യും ആ​ത്മ​വി​ശ്വാ​സ​ത്തോ​ടെ​യും നി​ൽ​ക്കു​ക​യും ചി​കി​ത്സ​യോ​ടു സ​ഹ​ക​രി​ക്കു​ക​യും ചെ​യ്ത​താ​യും ആ​ശു​പ​ത്രി മെ​ഡി​ക്ക​ല്‍ സൂ​പ്ര​ണ്ട് ഡോ.​റാം പ​റ​ഞ്ഞു.
ആ​രോ​ഗ്യ​വ​തി​യാ​യാ​ണ് മ​ങ്ക​മ്മ ആ​ശു​പ​ത്രി വി​ട്ട​ത്. എ​സ്‌​വി​എം​എ​സ് ഡ​യ​റ​ക്ട​ര്‍ ഡോ.​ബി.​വെ​ങ്ക​മ്മ​യ്ക്കും മ​റ്റു ജീ​വ​ന​ക്കാ​ർ​ക്കും മ​ങ്ക​മ്മ​യു​ടെ കു​ടും​ബം ന​ന്ദി അ​റി​യി​ച്ചു.

Related Articles

Back to top button