IndiaLatest

കോവിഡ്; 24 മണിക്കൂറിനിടെ രണ്ടായിരം കടന്ന് മരണം; പ്രതിദിന രോഗികള്‍ 3 ലക്ഷത്തിനടുത്ത്

“Manju”

ന്യൂഡൽഹി: രാജ്യത്ത്  പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം മൂന്നുലക്ഷത്തിനടുത്ത്. 24 മണിക്കൂറിനിടെ 2,95,041 രോഗികള്‍. 24 മണിക്കൂറിനിടെ 2023 പേര്‍ മരിച്ചു. എന്നാല്‍ 1,67,457 പേര്‍ രോഗമുക്തരായി. വാക്സീനേഷന്‍ ശക്തമായി തുടരുന്നതിനിടെയും രാജ്യത്ത് കോവി‍ഡ് വളരെ വേഗത്തില്‍ പടര്‍ന്നുപിടിക്കുകയാണ്.

1,56,16,130 പേര്‍ക്കാണ് ഇതുവരെ രോഗം ബാധിച്ചിരിക്കുന്നത്. ഇതില്‍ 1,32,76,039 പേര്‍ക്ക് രോഗമുക്തി ലഭിച്ചിട്ടുണ്ട്. 1,82,553 പേര്‍ ഇതുവരെ മരണത്തിനു കീഴടങ്ങി. 21,57,538 പേര്‍ നിലവില്‍ ചികില്‍സയിലുണ്ട്. അതേസമയം, രാജ്യത്തെ 13,01,19,310 പേര്‍ വാക്സീന്‍ സ്വീകരിച്ചു.

Related Articles

Back to top button