IndiaLatest

ആരോഗ്യപ്രവര്‍ത്തകര്‍ക്കുള്ള കോവിഡ് ഇന്‍ഷുറന്‍സ് ഒരു വര്‍ഷത്തേക്ക് കൂടി നീട്ടി

“Manju”

ന്യൂഡല്‍ഹി: ആരോഗ്യപ്രവര്‍ത്തകര്‍ക്കായി കഴിഞ്ഞ വര്‍ഷം കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന 50 ലക്ഷം രൂപയുടെ കോവിഡ് ഇന്‍ഷുറന്‍സ് പദ്ധതി കേന്ദ്രസര്‍ക്കാര്‍ ഒരു വര്‍ഷത്തേക്കു കൂടി നീട്ടി. മാര്‍ച്ച്‌ 24നു ശേഷം ഇന്‍ഷുറന്‍സ് പരിരക്ഷ അവസാനിപ്പിക്കാനുള്ള തീരുമാനം വിവാദമായതിനു പിന്നാലെയാണു പ്രഖ്യാപനം.

കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷ് വര്‍ധനാണ് ഇക്കാര്യം അറിയിച്ചത്. മാര്‍ച്ച്‌ 24 വരെ മരിച്ചവരുടെ കുടുംബങ്ങള്‍ ഇന്‍ഷുറന്‍സിനു വേണ്ട രേഖകള്‍ ഏപ്രില്‍ 24നു മുന്‍പ് ഹാജരാക്കണമെന്നും തുടര്‍ന്നു പദ്ധതിയുണ്ടാകില്ലെന്നും ചൂണ്ടിക്കാട്ടി കേന്ദ്രം സംസ്ഥാനങ്ങള്‍ക്കു നേരത്തെ കത്തയച്ചിരുന്നു.

പദ്ധതി ഒരു വര്‍ഷത്തേക്കു നീട്ടാന്‍ ആവശ്യമായ ഫണ്ട് ഉടന്‍ അനുവദിക്കുമെന്നു വ്യക്തമാക്കി ആരോഗ്യമന്ത്രാലയം ന്യൂ ഇന്ത്യ ഇന്‍ഷുറന്‍സ് കമ്പനിക്കു കഴിഞ്ഞദിവസം കത്തു നല്‍കി. രാജ്യത്ത് ഇതുവരെ 287 കുടുംബങ്ങള്‍ക്ക് ക്ലെയിം ലഭിച്ചു.

Related Articles

Back to top button