KeralaLatest

സ്പോട്ട് റജിസ്ട്രേഷന്‍ നിര്‍ത്തിയത് അറിഞ്ഞില്ല

“Manju”

തിരുവനന്തപുരം: വാക്സിനേഷന്‍ സ്വീകരിക്കാനെത്തിയവരില്‍ പലരും സ്പോട്ട് റജിസ്ട്രേഷന്‍ നിര്‍ത്തിയത് അറിഞ്ഞില്ല. ഇതേതുടര്‍ന്ന് പല ആശുപത്രകളിലും ആശുപത്രി അധികൃതരും ജനങ്ങളും തമ്മില്‍ രൂക്ഷമായ വാക്കേറ്റവും തര്‍ക്കവുമുണ്ടായി.
തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ വാക്സീന്‍ നല്‍കുന്നതില്‍ വലിയ ആശയക്കുഴപ്പമാണുണ്ടായത്. വാക്സിനേഷന് ഓണ്‍ലൈന്‍ റജിസ്ട്രേഷന്‍ വേണമെന്ന് അറിയാതെ നിരവധിപ്പേരാണ് രാവിലെത്തന്നെ വാക്സീന്‍ എടുക്കാനെത്തിയത്. ഇതേത്തുടര്‍ന്നുണ്ടായ പ്രശ്നങ്ങള്‍ ഒടുവില്‍ പൊലീസ് ഇടപെട്ടാണ് പരിഹരിച്ചത്.

പലരും ഓണ്‍ലൈന്‍ റജിസ്ട്രേഷന്‍ ചെയ്യാനുള്ള സൗകര്യങ്ങളില്ലെന്നും സാധാരണ ഫോണ്‍ ഉള്ളവരും വൃദ്ധരും എന്ത് ചെയ്യണമെന്നും പരാതിപ്പെട്ടു. രണ്ടാംഡോസ് എടുക്കാനുള്ളവര്‍ വീണ്ടും ഓണ്‍ലൈന്‍ റജിസ്ട്രേഷന്‍ ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ സാങ്കേതികപ്രശ്നങ്ങളുണ്ടെന്നും പരാതിയുയര്‍ന്നു.

തര്‍ക്കത്തിനൊടുവില്‍ രണ്ടാംഡോസ് വാക്സീനെടുക്കാനുള്ളവര്‍ക്ക് ഇന്ന് ഓണ്‍ലൈന്‍ റജിസ്ട്രേഷന്‍ വേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു.
ആദ്യഡോസ് വാക്സീന്‍ എടുത്ത് 56 ദിവസമായവര്‍ക്ക് പ്രഥമപരിഗണന നല്‍കി ഇന്ന് വാക്സിനേഷന്‍ രണ്ടാം ഡോസ് നല്‍കും. ഒപ്പം ഓണ്‍ലൈന്‍ റജിസ്ട്രേഷന്‍ ചെയ്തവര്‍ക്കും വാക്സീന്‍ നല്‍കും. അല്ലാത്തവരോട് മടങ്ങിപ്പോകാനാണ് പൊലീസ് നല്‍കിയിരിക്കുന്ന നിര്‍ദേശം. സംസ്ഥാനത്തെ മറ്റു ജില്ലകളിലും സമാനമായ സാഹചര്യമാണുള്ളത്. കോവിഡ് കേസുകള്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ജില്ലകളായ എറണാകുളം , കോഴിക്കോട്, കണ്ണൂര്‍ തുടങ്ങിയ ജില്ലകളിലും വാക്സിനേഷന്‍ സ്വീകരിക്കാനെത്തിയവരുടെ നീണ്ട നിരയാണ് കാണപ്പെടുന്നത്.

Related Articles

Back to top button