Uncategorized

മോദി-യോഗി കൂടിക്കാഴ്ച ഇന്ന്

“Manju”

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ തുടര്‍ച്ചയായി രണ്ടാം തവണയും അധികാരം നിലനിര്‍ത്തിയതിന് പിന്നാലെ യോഗി ആദിത്യനാഥ് ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തും. സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ചര്‍ച്ച നടത്താനായി ഡല്‍ഹിയിലാണ് കൂടിക്കാഴ്ച. സത്യപ്രതിജ്ഞാ തീയതിയും യോഗത്തില്‍ ചര്‍ച്ചയായേക്കും.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ, ദേശീയ ജനറല്‍ സെക്രട്ടറി ബിഎല്‍ സന്തോഷ് എന്നിവരും യോഗത്തില്‍ പങ്കെടുക്കും. യുപി ബിജെപി അധ്യക്ഷന്‍ സ്വതന്ത്ര ദേവ് സിംഗ്, മന്ത്രി സുനില്‍ ബന്‍സാല്‍, കേശവ് പ്രസാദ് മൗര്യ അടക്കമുള്ള യുപിയിലെ നേതാക്കളും ഇന്ന് ഡല്‍ഹിയിലെത്തും.
യോഗി മന്ത്രി സഭയില്‍ നിരവധി പുതുമുഖങ്ങളെ പരിഗണിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സിരാതുവില്‍ തോറ്റ സാഹചര്യത്തില്‍ കേശവ് പ്രസാദ് മൗര്യയുടെ കാര്യത്തിലും കേന്ദ്ര നേതൃത്വമാണ് തീരുമാനമെടുക്കേണ്ടത്. കേശവ് പ്രസാദ് മൗര്യയെ ദേശീയ തലത്തിലേക്ക് നിയോഗിച്ച്‌ ബിജെപി സംസ്ഥാന അധ്യക്ഷന്‍ സ്വതന്ത്രദേവ് സിങിനെ ഉപമുഖ്യമന്ത്രിയാക്കാനുള്ള സാധ്യതയും നിലവിലുണ്ടന്നാണ് റിപ്പോര്‍ട്ടുകള്‍.

Related Articles

Back to top button