Uncategorized

ഇന്ത്യ ഏറ്റവും കൂടുതല്‍ ജനസംഖ്യയുളള രാജ്യമായി മാറും

“Manju”

രണ്ടുമാസത്തിനകം ഇന്ത്യ ലോകത്തിലെ ഏറ്റവും കൂടുതല്‍ ജനസംഖ്യയുളള രാജ്യമായി മാറുമെന്ന് റിപ്പോര്‍ട്ടുകള്‍. ഏപ്രിലോടെ ഇന്ത്യ ചൈനയെ മറി കടക്കുമെന്നാണ് റിപ്പോര്‍ട്ട്. 140 കോടിയിലധികം ജനങ്ങളുമായാണ് ഇന്ത്യ ഒന്നാം സ്ഥാനത്തെത്തുക.

എന്നാല്‍ കൊവിഡ് കാരണം സെന്‍സസ് നടത്താന്‍ കഴിയാത്തതിനാല്‍ ഒരു വര്‍ഷത്തേക്ക് ഇക്കാര്യം സ്ഥിരീകരിക്കാനാകില്ല. സെന്‍സസിലൂടെ ശേഖരിച്ചിരുന്ന പാര്‍പ്പിടം, തൊഴില്‍, സാക്ഷരതാ നിലവാരം, ശിശുമരണ നിരക്ക്, കുടിയേറ്റം തുടങ്ങിയവ സംബന്ധിച്ച വിവരങ്ങള്‍ കൃത്യമായി ലഭിക്കുന്നില്ല. ഇത് രാജ്യത്തിന്റെ സാമ്പത്തികസാമൂഹിക ആസൂത്രണത്തെയും നയരൂപീകരണത്തെയും ബാധിക്കുമെന്ന് വിദഗ്ധര്‍ വ്യക്തമാക്കി.

Related Articles

Check Also
Close
Back to top button