InternationalLatest

റഷ്യയിലെ കൊവിഡ് വാക്സിന്‍ ലോകത്തിന് ഏറെ പ്രതീക്ഷ നല്‍കി

“Manju”

ശ്രീജ.എസ്

മോസ്കോ: ലോകത്തിന് ഏറെ പ്രതീക്ഷ നല്‍കി റഷ്യയിലെ കൊവിഡ് വാക്സിന്‍ പരീക്ഷണങ്ങള്‍. ‘സ്പുട്നിക്-അഞ്ച് ‘ എന്ന കൊവിഡ് വാക്സിന്റെ ആദ്യഘട്ട പരീക്ഷണങ്ങളില്‍ പങ്കെടുത്ത മുഴുവന്‍ സന്നദ്ധപ്രവര്‍ത്തകരിലും രോഗപ്രതിരോധശേഷി ഉണ്ടായതായിട്ടാണ് റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നത്.

ഈ കഴിഞ്ഞ ജൂണ്‍- ജൂലായ് മാസങ്ങളിലായി 76 പേരില്‍ നടത്തിയ പരീക്ഷണങ്ങളില്‍ മുഴുവന്‍ പേരിലും വൈറസിനെതിരായ ആന്റിബോഡികള്‍ വികസിക്കുന്നതായി കണ്ടെത്തി. ഇവര്‍ക്ക് ഗുരുതരമായ പാര്‍ശ്വഫലങ്ങളില്ലെന്നും ലാന്‍സെറ്റ് മെഡിക്കല്‍ ജേര്‍ണല്‍ പ്രസിദ്ധീകരിച്ച പഠനം പറയുന്നു.

രണ്ട് ഘട്ടങ്ങളിലായി 42 ദിവസം നീണ്ടുനിന്ന പരീക്ഷണത്തിനൊടുവിലാണ് പഠന റിപ്പോര്‍ട്ട് പുറത്തുവരുന്നത്.
റഷ്യന്‍ പ്രതിരോധമന്ത്രാലയവുമായി ചേര്‍ന്ന് ഗമേലയ സയന്റിഫിക് റിസര്‍ച്ച്‌ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എപ്പിഡെമിയോളജിയാണ് ‘സ്പുട്നിക്-അഞ്ച്’ വാക്സിന്‍ വികസിപ്പിച്ചത്. ‘സ്പുട്നിക്-അഞ്ച്’ കൊവിഡ് വാക്സിന്റെ ആഭ്യന്തര ഉപയോഗത്തിനായി കഴിഞ്ഞ മാസം റഷ്യ അനുമതി നല്‍കിയിരുന്നു.

Related Articles

Back to top button