KeralaLatest

സംസ്ഥാനാവശ്യം കഴിഞ്ഞെ മറ്റ് സംസ്ഥാനങ്ങള്‍ക്ക് ഒാക്സിജന്‍ നല്‍കു; മുഖ്യമന്ത്രി

“Manju”

തിരുവനന്തപുരം: കേരളത്തിെന്‍റ ആവശ്യം കഴിഞ്ഞ് മിച്ചമുണ്ടെങ്കില്‍ മാത്രമേ മറ്റ് സംസ്ഥാനങ്ങളിലേക്ക് ഓക്സിജന്‍ ക‍യറ്റുമതി നടത്തുകയുള്ളൂവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഓക്സിജന്‍റെ കാര്യത്തില്‍ ഒരു ആശങ്കയും കേരളത്തിനില്ല. കിടക്കകളുടെ കാര്യത്തിലാണ് കൂടുതല്‍ തയാറെടുപ്പുകള്‍ വേണ്ടത്. ഓക്സിജന്‍ ക്ഷാമം ഉണ്ടായാലും പരിഹരിക്കാവുന്നതേയുള്ളൂവെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍. കേരളത്തേക്കാളും ഓക്സിജന്‍ ലഭ്യമാക്കാന്‍ കഴിയുന്ന സംസ്ഥാനമാണ് ഡല്‍ഹി. അത്രത്തോളം വ്യവസായ യൂനിറ്റുകള്‍ അവിടെയുണ്ട്. പക്ഷേ ഇത്തരമൊരു അവസ്ഥ മുന്നില്‍കണ്ട് ആദ്യഘട്ടങ്ങളില്‍ നടപടികള്‍ സ്വീകരിക്കാന്‍ അവര്‍ വൈകിയതാണ് പ്രശ്നങ്ങള്‍ക്ക് കാരണം. ഓരോ സംസ്ഥാനത്തിെന്‍റയും ഓക്സിജന്‍ ക്ഷാമം പരിഹരിക്കാന്‍ കേരളത്തിനാകില്ല. എല്ലാം പ്രശ്നങ്ങളും പരിഹരിക്കാന്‍ മാത്രം കഴിവുനേടിയിരിക്കുന്നു എന്ന മിഥ്യാധാരണ നമുക്കില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു.

Related Articles

Back to top button