InternationalLatest

സൗദിയില്‍ നിന്ന് ഓക്സിജന്‍ ഇന്ത്യയിലേക്ക്

“Manju”

റിയാദ് : ഇന്ത്യയില്‍ ഓക്സിജന്‍ ലഭ്യതക്കുറവ് മൂലം ദുരിതമനുഭവിക്കുന്ന കൊവിഡ് രോഗികള്‍ക്ക് ആശ്വാസമേകാന്‍ സൗദിയില്‍ നിന്ന് ഓക്സിജന്‍ ഇന്ത്യയിലേക്ക് കയറ്റി അയക്കാനുള്ള നടപടികളായി. റിയാദിലെ ഇന്ത്യന്‍ എംബസിയാണ് ഇത് സംബന്ധിച്ച കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. ഓക്സിജന്‍ കണ്ടയിനറുകള്‍ ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി തുറമുഖത്തു എത്തിച്ചിട്ടുണ്ട്. ഏതാനും ലോഡുകള്‍ കിഴക്കന്‍ സൗദിയിലെ ദമാം തുറമുഖത്ത് നിന്നും ഗുജറാത്ത് തുറമുഖത്തേക്കാണ് തിരിച്ചത്.

അദാനി ഗ്രൂപ്പ്, ലിന്‍ഡേ സൗദി അറേബ്യ കമ്പനികളുടെ സഹകരണത്തോടെയാണ് ഓക്സിജന്‍ ഇന്ത്യയിലേക്ക് എത്തിക്കുന്നത്. അദാനി ഗ്രൂപ്പ്, എം എസ് ലിന്‍ഡേ സൗദി ഗ്രൂപ്പുകള്‍ സഹകരിച്ച്‌ ഇന്ത്യയിലേക്ക് ഓക്സിജന്‍ കയറ്റുമതി ചെയ്യാനുള്ള തീരുമാനത്തില്‍ അതിയായ സന്തോഷമുണ്ടെന്ന് റിയാദിലെ ഇന്ത്യന്‍ എംബസി ട്വീറ്റ് ചെയ്തു. ഈ സഹായത്തിനും സഹകരണത്തിനും സൗദിയിലെ ആരോഗ്യ മന്ത്രാലയത്തിന് ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നതായും എംബസി ട്വിറ്ററില്‍ അറിയിച്ചു.

നാല് ഐ ഒ എസ് ക്രയോജനിക് ടാങ്കുകളും 80 മെട്രിക് ടണ്‍ ദ്രവ രൂപത്തിലുള്ള ഓക്സിജനുമാണ് ദമാമില്‍ നിന്നും തിരിച്ചത്. ഇതിനു പുറമെ ലിന്‍ഡെ സൗദി അറേബ്യ കമ്പനിയില്‍ നിന്ന് 5,000 മെഡിക്കല്‍ ഗ്രേഡ് ഓക്സിജന്‍ സിലിണ്ടറുകള്‍ കൂടി ലഭ്യമാക്കിട്ടുണ്ടെന്നും ഇവയും ഉടന്‍ തന്നെ ഇന്ത്യയിലേക്ക് കയറ്റി അയക്കുമെന്നും അദാനി ഗ്രൂപ്പ് ട്വീറ്റ് ചെയ്തു.

Related Articles

Back to top button