IndiaLatest

ഐപിഎല്‍ 2021; ആദ്യ തോല്‍വിക്ക് പിന്നാലെ കോഹ്‌ലിയ്ക്ക് പിഴ

“Manju”

ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 14 ആം സീസണിലെ ആദ്യ തോല്‍വിക്ക് പിന്നാലെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ നായകന്‍ വിരാട് കൊഹ്‌ലിയ്ക്ക് പിഴ. ഇന്നലെ ചെന്നൈ സൂപ്പര്‍ കിങ്സിനെതിരായ മത്സരത്തിലെ കുറഞ്ഞ ഓവര്‍ നിരക്കിനെ തുടര്‍ന്നാണ് താരത്തിന് പിഴയടയ്‌ക്കേണ്ടത്. 12 ലക്ഷം രൂപയാണ് പിഴ. തുടര്‍ച്ചയായ നാലു മത്സരങ്ങളിലെ വിജയങ്ങള്‍ക്ക്‌ ശേഷം ബാംഗ്ളൂരിന്റെ ആദ്യ തോല്‍വിയായിരുന്നു ഇന്നലെ ചെന്നൈയ്‌ക്കെതിരായത്.

ചെന്നൈ താരം രവീന്ദ്ര ജഡേജയുടെ മികച്ച പ്രകടനമാണ് ചെന്നൈയെ വിജയത്തിലെത്തിച്ചത്. ഇന്നലെ ചെന്നൈയോട് പരാജയപ്പെട്ടതോടെ പോയിന്റ് പട്ടികയില്‍ ഒന്നാമതായിരുന്ന ബാംഗ്ലൂര്‍ ഇപ്പോള്‍ മൂന്നാം സ്ഥാനത്തേക്കിറങ്ങി.

Related Articles

Back to top button