KeralaLatest

കനാലിൽ നിന്ന് പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കി.

“Manju”

ബിന്ദുലാൽ

താണിശ്ശേരി: ഭദ്ര ആർട്സ് ആൻഡ് സ്‌പോർട്സ് ക്ലബിലെ അംഗങ്ങൾ കെഎൽഡിസി കനാലിൽ നിന്ന് പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കി. കനാലിന്റെ താണിശ്ശേരി മുതൽ ഹരിപുരം വരെയുള്ള ഒരു കിലോമീറ്റർ ദൂരത്ത് നിന്ന് 10 ചാക്ക് പ്ലാസ്റ്റിക് മാലിന്യമാണ് ഇവർ നീക്കിയത്.

സമ്പൂർണ ലോക്ഡൗൺ ദിനത്തിൽ വഞ്ചിയിൽ സഞ്ചരിച്ചായിരുന്നു ശുചീകരണം. സി.എസ്.വിഷ്ണു, സി.എസ്.കിരൺ, എൻ.ആർ.ദേവദാസ്, എം.എസ്.ഗോകുൽ, എറിക് ജോൺസൻ, എൻ.ആർ.ദത്തൻ, കെ.വി.വിനേഷ് എന്നിവർ നേതൃത്വം നൽകി

Related Articles

Back to top button