IndiaKeralaLatest

ലോക്ക്ഡൗണ്‍ ഇല്ല ; പ്രതിരോധത്തിന് സംസ്ഥാനം സജ്ജം ; ഇന്ന് സര്‍വകക്ഷിയോഗം

“Manju”

തിരുവനന്തപുരം : സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ സാധ്യത ഇനി ഉണ്ടാകില്ല. പകരം കൂടുതല്‍ പ്രശ്നങ്ങളുള്ള സ്ഥലങ്ങളില്‍ മൈക്രോ ലോക്ഡൗണ്‍ ഏര്‍പെടുത്തിയേക്കും. കൂടാതെ, വാരാന്ത്യ കര്‍ഫ്യൂ തുടരാനും സാധ്യതയുണ്ട്.
പരിപൂര്‍ണമായ അടച്ചിടല്‍ ഇനി സാധ്യമല്ലെന്നാണ് വിലയിരുത്തല്‍. ഇന്ന് ചേരുന്ന സര്‍വ കക്ഷിയോഗം ഇക്കാര്യത്തില്‍ തീരുമാനമെടുക്കും. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച്‌ ഈ വര്‍ഷം കൃത്യമായ കണക്കുകൂട്ടലുകള്‍ സാധ്യമാണ്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ എങ്ങനെയെല്ലാമാകണമെന്ന ധാരണയും ഉണ്ട്. അതുകൊണ്ട് തന്നെ പൂര്‍ണമായി അടച്ചിട്ടുകൊണ്ടുള്ള പ്രതിരോധ നടപടികളുടെ ആവശ്യമുണ്ടാകില്ലെന്നാണ് വിലയിരുത്തല്‍.
ലോക്ഡൗണ്‍ ഒഴിവാക്കിയുള്ള പ്രതിരോധനടപടികളോട് കോണ്‍ഗ്രസ് പിന്തുണ അറിയിച്ചിട്ടുണ്ട്. ഏതുസാഹചര്യവും നേരിടാന്‍ സംസ്ഥാനം സജ്ജമാണ് എന്നാണ് ഇതുവരെയുള്ള വിലയിരുത്തല്‍.

Related Articles

Back to top button