IndiaKeralaLatest

കോവിഡ് രണ്ടാം തരംഗത്തില്‍ ഇന്ത്യയില്‍ മരണനിരക്ക് കുറവെന്ന് റിപ്പോര്‍ട്ട്

“Manju”

ന്യൂഡല്‍ഹി: കോവിഡ് രണ്ടാം തരംഗം രാജ്യത്ത് രൂക്ഷമാകുന്ന സാഹചര്യത്തിലും രോഗം ബാധിച്ച്‌ മരിക്കുന്നവരുടെ എണ്ണത്തില്‍ കാര്യമായ കുറവ് രേഖപെടുത്തുന്നതായി റിപ്പോര്‍ട്ട്. രാജ്യത്തെ കോവിഡ് മരണനിരക്ക് 1.12 ശതമാനമാണ്. അതായത് രോഗബാധിതരാകുന്നവരില്‍ ഏതാണ്ട് 99 ശതമാനം പേരും രോഗത്തെ അതിജീവിക്കുന്നു. രോഗവ്യാപന കണക്കുകള്‍ ആശങ്ക വര്‍ദ്ധിപ്പിക്കുന്നതാണെങ്കിലും മരണ നിരക്ക് ഒന്നാം തരംഗത്തെ അപേക്ഷിച്ച്‌ കുറയുന്നത് ആശ്വാസത്തിന് വകനല്‍കുന്നതാണ്.
രോഗബാധിതരാകുന്നവരില്‍ ആശുപത്രിയിലെത്തി ചികിത്സ തേടുന്നവരേക്കാള്‍ വീടുകളില്‍ നിരീക്ഷണത്തിലിരിക്കുന്നവരുടെ എണ്ണമാണ് കൂടുതലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ആശുപത്രിയില്‍ പ്രവേശിക്കപ്പെടുന്നവരില്‍ 30 ശതമാനത്തിന് മാത്രമാണ് വെന്റിലേറ്റര്‍ സേവനം ആവശ്യമായി വരുന്നത്. ഒന്നാം തരംഗത്തില്‍ ഇത് 37 ശതമാനമായിരുന്നു. വീടുകളില്‍ നീരീക്ഷണത്തില്‍ കഴിയവേ തന്നെ പലരും രോഗമുക്തരാകുന്നതായും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

Related Articles

Back to top button