IndiaLatest

കുട്ടികളുടെ സംരക്ഷണത്തിന്​ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച്‌ കേന്ദ്രം

“Manju”

ന്യൂ​ഡ​ല്‍​ഹി: രാജ്യത്ത് കോ​വി​ഡ്​ മഹാമാരിയെ തുടര്‍ന്നുള്ള ബുദ്ധിമുട്ടുകള്‍ അ​നു​ഭ​വി​ക്കു​ന്ന കു​ട്ടി​ക​ളെ സം​ര​ക്ഷി​ക്കാ​ന്‍ മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി കേ​ന്ദ്രസര്‍ക്കാര്‍. മ​ഹാ​മാ​രി​യി​ല്‍ മാ​താ​പി​താ​ക്ക​ളി​ല്‍ ഒ​രാ​ളെ ന​ഷ്​​ട​മാ​യ കു​ട്ടി​ക​ളു​ടെ എ​ണ്ണം 9346ഉം ​ര​ണ്ടു​പേ​രെ​യും ന​ഷ്​​ട​മാ​യ കു​ട്ടി​ക​ളു​ടെ എ​ണ്ണം 1700ലും ​എ​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ കു​ട്ടി​ക​ളു​ടെ സം​ര​ക്ഷ​ണ​ത്തി​ന്​ പ്ര​ത്യേ​ക ന​ട​പ​ടി കേന്ദ്രം നി​ര്‍​ദേ​ശി​ച്ച​ത്.

പൊ​ലീ​സ്, സം​സ്​​ഥാ​ന​ങ്ങ​ള്‍, ജി​ല്ല മ​ജി​സ്​​ട്രേ​റ്റു​മാ​ര്‍, പ​ഞ്ചാ​യ​ത്തീ​രാ​ജ്​ സ്​​ഥാ​പ​ന​ങ്ങ​ള്‍, കോ​ര്‍​പ​റേ​ഷ​ന്‍, ന​ഗ​ര​സ​ഭ​ക​ള്‍ എ​ന്നി​വ​രു​ടെ​ ഉ​ത്ത​ര​വാ​ദി​ത്ത​ത്തി​ലാ​ണ്​ ന​ട​പ​ടി​ക​ള്‍ വേ​ണ്ട​തെ​ന്ന്​ വ​നി​ത – ശി​ശു വി​ക​സ​ന മ​ന്ത്രാ​ല​യം സെ​ക്ര​ട്ട​റി രാം ​മോ​ഹ​ന്‍ മി​ശ്ര സം​സ്​​ഥാ​ന ചീ​ഫ്​ സെ​ക്ര​ട്ട​റി​മാ​ര്‍​ക്ക്​ അ​യ​ച്ച ഉ​ത്ത​ര​വി​ല്‍ ചൂണ്ടിക്കാട്ടുന്നു.

പ്ര​ധാ​ന നി​ര്‍​ദേ​ശ​ങ്ങ​ള്‍:
1. കോ​വി​ഡ് മഹാമാരിയില്‍ ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന കു​ട്ടി​ക​ളെ ക​ണ്ടെ​ത്തി ട്രാ​ക്​ ചൈ​ല്‍​ഡ്​ പോ​ര്‍​ട്ട​ലി​ല്‍ വി​വ​ര​ങ്ങ​ള്‍ അ​പ്​​ലോ​ഡ്​ ചെ​യ്യ​ണം. അ​ത​ത്​ സം​സ്​​ഥാ​ന സ​ര്‍​ക്കാ​റു​ക​ളാ​ണ്​ ഇ​ത്​ ചെ​യ്യേ​ണ്ട​ത്.
2. കോ​വി​ഡ്​ രോഗം ബാ​ധി​ച്ച മാ​താ​പി​താ​ക്ക​ളു​ടെ​ കു​ട്ടി​ക​ളെ പ​രി​പാ​ലി​ക്കാ​ന്‍ അ​ടു​ത്ത ബ​ന്ധു​ക്ക​ള്‍ ഇ​ല്ലെ​ങ്കി​ല്‍ ഇ​വ​രെ കു​ട്ടി​ക​ളു​ടെ സം​ര​ക്ഷ​ണ കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക്​ മാ​റ്റ​ണം.
3. ആ​ശു​പ​ത്രി​ക​ളി​ലെ​ത്തു​ന്ന രോ​ഗി​ക​ളോ​ട്​ കു​ട്ടി​ക​ളു​ടെ സം​ര​ക്ഷ​ണ​ത്തി​ന്​ ആ​രാ​ണ്​ ഉ​ള്ള​തെ​ന്ന വി​വ​രം കൂ​ടി എ​ഴു​തി​വാ​ങ്ങ​ണം. എ​ന്തെ​ങ്കി​ലും സം​ഭ​വി​ച്ചാ​ല്‍ മു​ന്‍​ക​രു​ത​ല്‍ എ​ടു​ക്കാ​നാ​ണി​ത്. ​
4. കോ​വി​ഡ്​ സ്ഥിരീകരിക്കുന്ന കു​ട്ടി​ക​ള്‍​ക്ക്​ ശി​ശു സം​ര​ക്ഷ​ണ കേ​ന്ദ്ര​ത്തി​ല്‍ പ്ര​ത്യേ​കം സൗ​ക​ര്യ​മൊ​രു​ക്ക​ണം. ഒപ്പം അ​വ​രു​ടെ ര​ജി​സ്​​റ്റ​ര്‍ ത​യാ​റാ​ക്ക​ണം. മ​നഃ​ശാ​സ്​​ത്ര​ജ്​​ഞ​ര്‍, കൗ​ണ്‍​സ​ല​ര്‍​മാ​ര്‍ എ​ന്നി​വ​രു​ടെ സേ​വ​ന​വും ഏ​ര്‍​പ്പെ​ടു​ത്ത​ണം.
5. കു​ട്ടി​ക​ളു​ടെ​ മാ​ന​സി​ക ബു​ദ്ധി​മു​ട്ടു​ക​ള്‍ കു​റ​ക്കാ​ന്‍ പ്രാ​ദേ​ശി​ക ഹെ​ല്‍​പ്​​ലൈ​ന്‍ ന​മ്പ​ര്‍ വ​ഴി മ​നഃ​ശാ​സ്​​ത്ര വി​ദ​ഗ്​​ധ​രു​ടെ സേ​വ​നം ന​ല്‍​ക​ണം.
6. ജി​ല്ല മ​ജി​സ്​​ട്രേ​റ്റി​​‍ന്റെ നേ​തൃ​ത്വ​ത്തി​ല്‍ വി​വി​ധ ത​ല​ങ്ങ​ളി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ദൗ​ത്യ സം​ഘ​ങ്ങ​ള്‍ രൂ​പ​വ​ത്​​ക​രി​ക്ക​ണം.
7. ശൈ​ശ​വ വി​വാ​ഹം, ബാ​ല​വേ​ല ,കു​ട്ടി​ക​ളെ ത​ട്ടി​ക്കൊ​ണ്ടു​പോ​ക​ല്‍, അ​ന​ധി​കൃ​ത ദ​ത്തെ​ടു​ക്ക​ല്‍, തു​ട​ങ്ങി എ​ല്ലാ​വി​ധ നി​യ​മ​ലം​ഘ​ന​ങ്ങ​ളും ത​ട​യാ​ന്‍ ക​ര്‍​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം.
8. രാജ്യത്ത് മ​ഹാ​മാ​രി അ​നാ​ഥ​രാ​ക്കി​യ എ​ല്ലാ കു​ട്ടി​ക​ള്‍​ക്കും സ​ര്‍​ക്കാ​ര്‍ സ്​​കൂ​ളു​ക​ള്‍ വ​ഴി സൗ​ജ​ന്യ വി​ദ്യാ​ഭ്യാ​സം ഉ​റ​പ്പാ​ക്ക​ണം. കു​ട്ടി​യു​ടെ പ്ര​ത്യേ​ക ആ​വ​ശ്യം ക​ണ​ക്കി​ലെ​ടു​ത്ത്​ ഏ​റ്റ​വും അ​ടു​ത്തു​ള്ള സ്വ​കാ​ര്യ സ്​​കൂ​ളി​ലും പ്ര​വേ​ശ​നം ന​ല്‍​കാം. അ​ര്‍​ഹ​ത​യു​ള്ള സ്​​കോ​ള​ര്‍​ഷി​പ്​ പ​ദ്ധ​തി​ക​ളി​ലും ഇ​വ​രെ ഉ​ള്‍​പ്പെ​ടു​ത്താ​ന്‍ ന​ട​പ​ടി​യെ​ടു​ക്ക​ണം.

Related Articles

Back to top button