IndiaKeralaLatest

ഡല്‍ഹിയില്‍ ഒരു സര്‍ക്കാര്‍ കണക്കിലുമില്ലാത്ത ആയിരത്തിലേറെ കോവിഡ് മരണം

“Manju”

ന്യുഡല്‍ഹി: കോവിഡ് പിടിച്ച്‌ ചികിത്സ ലഭിക്കാതെയും ഫലിക്കാതെയും മരണത്തിന് കീഴടങ്ങുന്ന എണ്ണമറ്റയാളുകളുടെ ഉറ്റവരുടെ വിലാപങ്ങള്‍ ലോകത്തിെന്‍റ കണ്ണ് നനയിച്ചുതുടങ്ങിയിട്ട് ഏറെയായി. പ്രതിസന്ധി ഏറ്റവും രൂക്ഷമായ ഡല്‍ഹിയിലും മറ്റു ഉത്തരേന്ത്യന്‍ നഗരങ്ങളിലും മൃതദേഹങ്ങള്‍ കൂട്ടമായി സംസ്കരിക്കുന്നതിെന്‍റയും ദഹിപ്പിക്കുന്നതിെന്‍റയും ഉള്ളുലക്കുന്ന ചിത്രങ്ങള്‍ ആഗോള മാധ്യമങ്ങളില്‍ ഏറെയായി പ്രാധാന്യത്തോടെ വന്നുകൊണ്ടിരിക്കുന്നു. ജനനം പോലെ മരണവും സര്‍ക്കാര്‍ രേഖകളില്‍ വരണമെന്നാണ് കണക്ക്. എന്നാല്‍, നിയന്ത്രണം വിട്ട് കുതിക്കുന്ന കോവിഡ് വ്യാപനം ഡല്‍ഹിയില്‍ മരിക്കുന്നവരുടെ എണ്ണം കുത്തനെ ഉയര്‍ത്തിയതായും കഴിഞ്ഞ ആഴ്ചയോടെ യഥാര്‍ഥ കണക്കുകളല്ല രേഖകളിലെത്തുന്നതെന്നും ദേശീയ മാധ്യമം എന്‍.ഡി.ടി.വിയുടെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. നാളുകള്‍ക്കിടെ മരിച്ച 1,150 പേരുടെ വിവരങ്ങളാണ് സര്‍ക്കാര്‍ രേഖകളില്‍ ചേര്‍ക്കാത്തത്. മുനിസിപ്പല്‍ കോര്‍പറേഷനു കീഴിലെ 26 ശ്മശാനങ്ങളില്‍ കോവിഡ് ബാധിച്ച്‌ മരിച്ചവരുടെ 3,096 മൃതദേഹങ്ങള്‍ ഏപ്രില്‍ 18നും 24നും ഇടയില്‍ ദഹിപ്പിച്ചതായാണ് കണക്ക്. എന്നാല്‍, ഡല്‍ഹി സര്‍ക്കാര്‍ പുറത്തുവിട്ട കണക്കുകളില്‍ 1,938 പേരേ മരിച്ചിട്ടുള്ളൂ. അവശേഷിച്ച 1,158 പേരുടെ മരണം കണക്കുകളില്‍ വന്നിട്ടില്ല.
അതിലേറെ വലിയ പ്രശ്നം മുനിസിപ്പല്‍ കോര്‍പറേഷന്‍ കണക്കുകളില്‍ ആശുപത്രികളില്‍ നിന്ന് മരിച്ചവര്‍ മാത്രമേയുള്ളൂ. വീടുകളില്‍ മരിച്ച കോവിഡ് രോഗികളുടെത് വന്നിട്ടില്ല. അങ്ങനെ എത്ര പേര്‍ മരിച്ചുവെന്നതും വ്യക്തമല്ല.

Related Articles

Back to top button