KannurKeralaLatestMalappuramThrissur

ഇടുക്കി മൂലമറ്റം സെക്ഷനിലെ ഫോറസ്റ്റര്‍ കൈക്കൂലി കേസില്‍ പിടിയില്‍

“Manju”

സിന്ധുമോള്‍ ആര്‍

മൂലമറ്റം: കൈക്കൂലി വാങ്ങുന്നതിനിടെ മൂലമറ്റം സെക്ഷനിലെ ഫോറസ്റ്റര്‍ എ.എം. സലീമി(53) നെ വിജിലന്‍സ് പിടികൂടി. ഇന്നലെ ഉച്ചകഴിഞ്ഞ് 3.30നായിരുന്നു സംഭവം. നാടുകാണി സ്വദേശിയായ തടിവ്യാപാരിയോട് പാഴ്തടി കുരുതിക്കളം ചെക്ക് പോസ്റ്റ് കടത്തിവിടുന്നതിന് 5000 രൂപ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു.

രേഖാമൂലം കൊണ്ടുവരുന്ന തടിയായതിനാല്‍ കൈക്കൂലി നല്‍കാന്‍ വിസമ്മതിക്കുകയായിരുന്നു. തുടര്‍ന്ന് വ്യാപാരി കോട്ടയം വിജിലന്‍സ് എസ്പി വി.ജി. വിനോദ് കുമാറിന് പരാതി നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ വിജിലന്‍സ് കൊടുത്ത നോട്ട് ഇന്നലെ വ്യാപാരി ഫോറസ്റ്റര്‍ക്ക് കൈമാറുന്നതിനിടെ വിജിലന്‍സ് പിടികൂടുകയായിരുന്നു.

Related Articles

Back to top button