KeralaLatest

ഗോൾഡൻ ഫേസ് ഓഫ് സൗത്ത് ഇന്ത്യ മത്സരത്തിൽ ഫസ്റ്റ് റണ്ണർ അപ്പ്‌ ആയി തിരുവനന്തപുരം, പുല്ലുവിള സ്വദേശിനി ത്രേസ്യ ലൂയിസ്

“Manju”

 

തിരുവനന്തപുരം: ഒരു കാലത്ത് സമ്പന്നരുടെ മാത്രം കുത്തകയും സാധാരണക്കാർക്ക് അതിന്റെ അരികത്ത് കൂടെ കടന്ന് ചെല്ലുവാൻ സാധിക്കാത്ത ഒരു ഇടമായിരുന്നു ഫാഷൻ റാമ്പുകൾ. ആ കഥയാകെ മാറ്റി മറിച്ചു കൊണ്ട് തീരദേശ ജനതയ്ക്കാകെ അഭിമാനം സമ്മാനിച്ചിരിക്കുകയാണ് തിരുവനന്തപുരം പുല്ലുവിള സ്വദേശിനി ത്രേസ്യ ലൂയിസ്.

2024 ജനുവരി 20-ന് ചെന്നെ ഹിൽട്ടൺ ഗിണ്ടിഹോട്ടലിൽ വച്ച് നടന്ന ഗോൾഡൻ ഫേസ് ഓഫ് സൗത്ത് ഇന്ത്യ മത്സരത്തിൽ ഫസ്റ്റ് റണ്ണർ അപ്പ്‌ ആയി പുല്ലുവിള സ്വദേശിനി ത്രേസ്യ ലൂയിസിനെ തിരഞ്ഞെടുത്തു.

കടുത്ത പ്രതിസന്ധികൾ തരണം ചെയ്തു ഇതുവരെ എത്തിയ ഈ മിടുക്കി, കരുംകുളം ഗ്രാമപഞ്ചായത്തിന്റെ ഹരിതകർമ സേനങ്ങമായ സ്റ്റെല്ല ഫെർണാണ്ടസിന്റെ പുത്രിയാണ്. ബയോ ടെക്നോളജിയിൽ ബി ടെക് ബിരുദധാരി ആയ ത്രേസ്യ ലൂയിസിനെ ഇന്റർനാൽഷൻ മോഡലും അഭിനേത്രിയുമായ എമി ജാക്ക്സൺ ക്രൗൺ അണിയിച്ചത്.

Related Articles

Back to top button