IndiaLatest

അമ്മയുടെ മൃതദേഹം ബൈക്കിലിരുത്തി കൊണ്ടുപോയി മക്കൾ

“Manju”

ഹൈദരാബാദ്;കോവിഡ് ബാധിച്ച്‌ മരിച്ച അമ്മയുടെ മൃതദേഹം കൊണ്ടു പോകാന്‍ ആംബുലന്‍സ് ലഭിക്കാതെ വന്നതോടെ ബൈക്കിലിരുത്തി സംസ്കരിക്കാന്‍കൊണ്ടുപോയി. ആന്ധ്രാപ്രദേശിലെ ശ്രീകാകുളത്താണ് സംഭവം. 50 വയസുള്ള സ്ത്രീ കോവിഡ് ലക്ഷണങ്ങളോടെയാണ് മകനും മരുമകനുമൊപ്പം കഴിഞ്ഞദിസവം ആശുപത്രിയിലെത്തിയത്. എന്നാല്‍ വൈകാതെ തന്നെ ആരോഗ്യനില വഷളാവുകയും മരിക്കുകയും ചെയ്തു.

ഗ്രാമത്തില്‍ മൃതദേഹം സംസ്കരിക്കുന്ന സ്ഥലത്തേക്കു കൊണ്ടുപോകാന്‍ ആംബുലന്‍സിനായി ഇവര്‍ ഒരുപാട് സമയം കാത്തു. എന്നാല്‍ ആംബുലന്‍സ് ലഭിച്ചില്ല. പിന്നീട് മൃതദേഹം സംസ്കരിക്കാന്‍ ഒരുക്കിയ
സ്ഥലത്തേക്ക് ബൈക്കില്‍ ഇരുത്തിയാണ് ഇവര്‍ അമ്മയുടെ മൃതദേഹം കൊണ്ടുപോയത്. ഇതിന്റെ ചിത്രങ്ങളും വിഡിയോകളും ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ഒട്ടേറെ പേരാണ് പങ്കുവയ്ക്കുന്നത്. ബൈക്കില്‍ നടുക്കിരുത്തിയാണ് അമ്മയുടെ മൃതദേഹം മക്കള്‍ തിരികെ കൊണ്ടുപോയത്.

Related Articles

Back to top button