IndiaKeralaLatest

വാക്സിന്‍ വില കുറക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ജി.എസ്.ടി ഒഴിവാക്കിയേക്കും

“Manju”

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വാക്സിന്‍ വില കുറക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ജി.എസ്.ടി ഒഴിവാക്കിയേക്കുമെന്ന് സൂചന. ധനകാര്യമന്ത്രാലയത്തില്‍ ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ നടക്കുന്നുവെന്നാണ് വിവരം. ഹിന്ദുസ്ഥാന്‍ ടൈംസാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.
നിലവില്‍ കോവിഡ് വാക്സിന് അഞ്ച് ശതമാനമാണ് ജി.എസ്.ടി ചുമത്തുന്നത്. ഇത് പൂര്‍ണമായും ഒഴിവാക്കാനാണ് ആലോചന. ജി.എസ്.ടിയില്‍ മാറ്റം വരുത്താന്‍ ജി.എസ്.ടി കൗണ്‍സിലിെന്‍റ കൂടി അനുമതി വേണം. എന്നാല്‍, വാക്സിെന്‍റ ജി.എസ്.ടി കുറക്കാനുള്ള തീരുമാനത്തെ സംസ്ഥാനങ്ങളാരും എതിര്‍ക്കില്ലെന്നാണ് കേന്ദ്രസര്‍ക്കാറിെന്‍റ പ്രതീക്ഷ. എന്നാല്‍, ഇക്കാര്യത്തില്‍ പരസ്യപ്രതികരണത്തിന് ധനകാര്യമന്ത്രാലയം തയാറായിട്ടില്ല.
നേരത്തെ വാക്സിന്‍ സംസ്ഥാനങ്ങള്‍ക്ക് നേരിട്ട് നല്‍കാനും പൊതുവിപണിയില്‍ വില്‍ക്കാനും കേന്ദ്രസര്‍ക്കാര്‍ കമ്ബനികളെ അനുവദിച്ചിരുന്നു. കോവിഷീല്‍ഡ് വാക്സിന്‍ സംസ്ഥാനങ്ങള്‍ക്കും 300 രൂപക്കും സ്വകാര്യ ആശുപത്രികള്‍ക്ക് 600 രൂപക്കുമാണ് നല്‍കുന്നത്. കോവാക്സിന്‍ സംസ്ഥാന സര്‍ക്കാറുകള്‍ക്ക് 600 രൂപക്കും സ്വകാര്യ ആശുപത്രികള്‍ക്ക് 1200 രൂപക്കുമാണ് നല്‍കുന്നത്. ജി.എസ്.ടി കുറക്കുന്നതോടെ ഈ വിലയില്‍ മാറ്റമുണ്ടാകും.

Related Articles

Back to top button