LatestThiruvananthapuram

പൊന്മുടിയിലെ ലയങ്ങളില്‍ ഓണക്കിറ്റ് വിതരണംചെയ്തു.

“Manju”

തിരുവനന്തപുരം : പൊന്മുടിയിലെ വിവിധ ലയങ്ങളിൽ താമസിക്കുന്ന തൊഴിലാളി കുടുബങ്ങൾക്കുള്ള പ്രത്യേക

സൗജന്യ ഭക്ഷ്യ, ധാന്യ കിറ്റിന്റെ വിതരണോദ്ഘാടനം ഭക്ഷ്യ പൊതുവിതരണ വകുപ്പു മന്ത്രി ജി.ആർ അനിൽ നിർവഹിച്ചു. തൊഴിലാളികൾക്കുള്ള പച്ചക്കറി കിറ്റ് വിതരണം ഡി.കെ മുരളി എം.എൽ എ നിർവഹിച്ചു.

കല്ലാർ ജംഗ്ഷനിൽ നടന്ന ചടങ്ങിൽ തഹസീൽദാർ അനിൽ കുമാർ, തോട്ടം തൊഴിലാളി ജില്ലാ ജനറൽ സെക്രട്ടറി ചെറ്റച്ചൽ സഹദേവൻ ,പൊൻമുടി വാർഡ് മെമ്പർ രാധാമണി, യൂണിയൻ പ്രതിനിധികളായ വിനീഷ് കുമാർ, ഗോപകുമാർ തുടങ്ങിയവർ പങ്കെടുത്തു.

കൃഷ്ണകുമാര്‍ സി.എൻ.

Related Articles

Back to top button