IndiaLatest

സ്പുട്നിക് വിയുടെ മൂന്നാമത്തെ ബാച്ച്‌ ഇന്ന് എത്തും

“Manju”

ന്യൂഡല്‍ഹി: റഷ്യന്‍ നിര്‍മിത കോവിഡ് വാക്‌സിന്‍ സ്പുട്നിക് വിയുടെ മൂന്നാമത്തെ ബാച്ച്‌ ഇന്ന് രാജ്യത്ത് എത്തും. 27.9 ലക്ഷം ഡോസുകളാണ് ഇന്ന് എത്തുക. ജൂണ്‍ മാസത്തില്‍ 50 ലക്ഷം അടക്കം അടുത്ത രണ്ട് മാസത്തിനുള്ളില്‍ 1.8 കോടി ഡോസുകള്‍ എത്തിക്കാന്‍ ശ്രമിക്കുന്നതായി വാക്‌സിന്‍ വികസിപ്പിച്ച ഗമലേയ റീസേര്‍ച്ച്‌ സെന്റര്‍ അറിയിച്ചു.

അതിനിടെ രാജ്യത്ത് കോവിഡ് രണ്ടാം തരംഗം കുറയുകയാണ്. മരണസംഖ്യ മൂവ്വായിരത്തിന് താഴെയായി കുറഞ്ഞു. പ്രതിദിന കോവിഡ് കേസുകള്‍ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യുന്ന തമിഴ്‌നാട്ടില്‍ 24 മണിക്കൂറിനിടെ 27,936 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. മഹാരാഷ്ട്ര,കര്‍ണാടക, കേരളം എന്നിവിടങ്ങളിലെ കോവിഡ് കേസുകള്‍ കുറഞ്ഞു.

Related Articles

Back to top button