IndiaLatest

പ്രതിദിനം 33 കിലോമീറ്റര്‍ ദേശീയപാത നിര്‍മിക്കുന്നുണ്ടെന്ന് നിതിന്‍ ഗഡ്‌കരി

“Manju”

Nitin gadkari: കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയ്ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു -  union minister nitin gadkari confirmed with covid 19 confirms with tweet |  Samayam Malayalam

ശ്രീജ.എസ്

ന്യൂഡല്‍ഹി: രാജ്യത്ത് ഇപ്പോള്‍ പ്രതിദിനം 33 കിലോമീറ്റര്‍ ദേശീയപാത നിര്‍മിക്കുന്നുണ്ടെന്ന് ഗതാഗത മന്ത്രി നിതിന്‍ ഗഡ്‌കരി. യുപിഎ ഭരണകാലത്ത് 2 കിലോമീറ്ററായിരുന്നു. ഈ മാസം പ്രതിദിനം 40 കിലോമീറ്റര്‍ ദേശിയപാത നിര്‍മാണമെന്ന ലക്ഷ്യം കൈവരിക്കും. ഫാസ്ടാഗ് വന്നതോടെ 20,000 കോടി രൂപയുടെ ഇന്ധനലാഭം ഉണ്ടാകുന്നുണ്ട്. ടോള്‍ ബൂത്തുകളില്‍ ഒരു വാഹനത്തിന്റെ കാത്തിരിപ്പു സമയം 150 സെക്കന്‍ഡ് ആയി കുറഞ്ഞു. ഫാസ്ടാഗിലുടെയുള്ള പ്രതിദിന വരുമാനം 108.3 കോടി രൂപയായി വര്‍ധിച്ചു.

കര്‍ഷക സമരത്തിന്റെ പശ്ചാത്തലത്തില്‍ പഞ്ചാബിലെയും ഹരിയാനയിലെയും 68 ടോള്‍ പ്ലാസകള്‍ പ്രവര്‍ത്തിക്കുന്നില്ല എന്നതു കൂടി കണക്കിലെടുക്കണം. പ്രതിദിനം 68 ലക്ഷം ഇടപാടുകള്‍ ഫാസ്ടാഗ് വഴി നടക്കുന്നുണ്ട്. ദേശീയപാത അതോറിറ്റിയുടെ ടോള്‍ഫ്രീ നമ്പറായ 1033 ല്‍ വിളിച്ചാല്‍ പ്രതികരണമില്ലെന്ന് മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടികാണിച്ചപ്പോള്‍ സാങ്കേതിക തകരാറുകള്‍ പരിഹരിക്കുമെന്ന് മന്ത്രി പറഞ്ഞു. തന്റെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെയും പരാതികള്‍ അറിയിക്കാമെന്നും ഗഡ്‌കരി വ്യക്തമാക്കി.

Related Articles

Back to top button