IndiaKeralaLatest

മണ്ഡലത്തിലെ ജനങ്ങള്‍ക്കായി സ്വന്തം വീട് കോവിഡ് കെയര്‍ സെന്ററാക്കി മന്ത്രി

“Manju”

ഹുബ്ബള്ളി: സ്വന്തം വീട് കോവിഡ് പരിചരണ കേന്ദ്രമാക്കി മാറ്റി കര്‍ണാടക ആഭ്യന്തരമന്ത്രി ബസവരാജ് ബൊമ്മൈ. ഹവേരി ജില്ലയിലെ ഷിേഗാണ്‍ നഗരത്തിലെ വസതിയാണ് കോവിഡ് ബാധിതര്‍ക്കുള്ള കേന്ദ്രമായി മാറിയത്.
സ്വന്തം മണ്ഡലത്തിലെ കിടക്കകളുടെ ക്ഷാമം പരിഹരിക്കാനായി 50 കോവിഡ് രോഗികളെ ഓക്‌സിജന്‍ സൗകര്യത്തോടെ ചികിത്സിക്കാനായി വിട്ടുനല്‍കുകയായിരുന്നു. ഏതെങ്കിലും മന്ത്രിയുടെ വസതി കോവിഡ് പരിചരണ കേന്ദ്രമാക്കി മാറ്റുന്നത് ഇതാദ്യം. വടക്കന്‍ കര്‍ണാടകയിലെ ചെറിയ നഗരമാണ് ഷിഗോണ്‍. നിയമസഭയില്‍ ഷിഗോണ്‍ മണ്ഡലത്തെ ബസവരാജ് ബൊമ്മൈ പ്രതിനധീകരിക്കുന്നു.
50 കിടക്കകള്‍ക്കൊപ്പം അത്യാവശ്യം വേണ്ട ചികിത്സാ സൗകര്യങ്ങളും വീടിന്റെ വരാന്തയില്‍ ക്രമീകരിച്ചിട്ടുണ്ട്. അടുത്ത ദിവസങ്ങളിലെത്തുമെന്ന് പ്രതീക്ഷിക്കുന്ന 50 ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്ററുകള്‍ കിടക്കളുടെ സമീപത്ത് സജ്ജീകരിക്കും. ഇത് ഷിഗോണ്‍ താലൂക്ക് ആശുപത്രിയിലെ തിരക്ക് കുറയ്ക്കുമെന്നാണ് കണക്കുകൂട്ടല്‍. 24 മണിക്കൂറും രോഗികളെ പരിചരിക്കാനായി സര്‍ക്കാര്‍, സ്വകാര്യ ഡോക്ടര്‍മാരും നഴ്‌സുമാരും ഉള്‍പ്പെടുന്ന ആരോഗ്യപ്രവര്‍ത്തകരെ ഇവിടെ നിയോഗിക്കുമെന്ന് വീട്ടിലൊരുക്കിയ സൗകര്യങ്ങള്‍ പരിശോധിച്ച്‌ ബസവരാജ് ബൊമ്മൈ അറിയിച്ചു.

Related Articles

Back to top button