IndiaKeralaLatest

ഓക്സിജന്‍ സിലിണ്ടറിനുപകരം അഗ്നിശമന ഉപകരണം നൽകി കബളിപ്പിക്കൽ

“Manju”

ഉപയോഗ നിബന്ധനകൾ അഗ്നിശമന ഉപകരണം. വാട്ടർ അഗ്നിശമന ഉപകരണം എങ്ങനെ ഉപയോഗിക്കാം? അഗ്നിശമന  ഉപകരണങ്ങളുടെ പ്രധാന തരം
ന്യൂഡല്‍ഹി : ഓക്സിജന്‍ സിലിണ്ടറെന്ന വ്യാജേന അഗ്നിശമന ഉപകരണം വിറ്റ് യുവതിയെ കബളിപ്പിച്ച രണ്ടു പേര്‍ പിടിയില്‍. ഡല്‍ഹിയിലെ ഉത്തംനഗറില്‍ നിന്നുമാണ് ഇവരെ പിടികൂടിയത്.
കോവിഡ് ബാധിച്ച ബന്ധുവിനായാണ് ബിന്ദാപുര്‍ സ്വദേശിനിയായ ഗീത അറോറ ഓക്സിജന്‍ സിലിണ്ടര്‍ തേടിയത്. എന്നാല്‍ ഇവരെ സമീപിച്ച യുവാക്കള്‍ അഗ്നിശമന സിലിണ്ടറുകള്‍ നല്‍കി കബളിപ്പിക്കുകയായിരുന്നു.
തുടര്‍ന്ന് ഇവര്‍ പോലീസില്‍ പരാതി നല്‍കി.
പിന്നീട് നടത്തിയ അന്വേഷണത്തിലാണ് രണ്ടു യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തത്. വികാസ് പുരി നിവാസികളാണ് ഇരുവരും.

Related Articles

Back to top button