IndiaLatest

സംവിധായകന്‍ രാം ഗോപാല്‍ വര്‍മയ്ക്ക് ആജീവനാന്ത വിലക്ക്

“Manju”

രാം ഗോപാല്‍ വര്‍മയ്ക്ക് സിനിമ സംഘടനയുടെ ആജീവനാന്ത വിലക്ക്

ശ്രീജ.എസ്

ബോളിവുഡ് സംവിധായകന്‍ രാം ഗോപാല്‍ വര്‍മയ്ക്ക് ആജീവനാന്ത വിലക്ക്. താരങ്ങള്‍ക്കും അണിയറ പ്രവര്‍ത്തകര്‍ക്കും പ്രതിഫലം നല്‍കാതിരുന്നതിനെ തുടര്‍ന്നാണ് വിലക്ക്. പ്രമുഖ .ചലച്ചിത്ര സംഘടനയായ ഫെഡറേഷന്‍ ഓഫ് വെസ്റ്റ് ഇന്ത്യന്‍ സിനി എംപ്ലോയീസ്. 1.25 കോടി രൂപയാണ് വര്‍മ്മ നല്‍കാനുള്ളത്.

ടെക്‌നീഷ്യന്‍മാര്‍ക്കും അഭിനേതാക്കള്‍ക്കും ജോലിക്കാര്‍ക്കും നല്‍കാനുള്ള പണം നല്‍കുന്നതുമായി ബന്ധപ്പെട്ട് നിരവധി കത്തുകള്‍ സംവിധായകന് അയച്ചെന്നും എന്നാല്‍ കത്തുകള്‍ കൈപ്പറ്റാന്‍ അദ്ദേഹം തയാറായില്ലെന്നും എഫ്.ഡബ്ല്യു..സി.ഇ ആരോപിച്ചു .

അദ്ദേഹവുമായി ഇനി ഒരുമിച്ച്‌ പ്രവര്‍ത്തിക്കില്ലെന്ന് തീരുമാനിച്ചിരിക്കുകയാണ്. ഇക്കാര്യം മോഷന്‍ പിക്‌ചേഴ്‌സ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെയും പ്രൊഡ്യൂസേഴ്‌സ് ഗില്‍ഡ് ഓഫ് ഇന്ത്യയുടെയും ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്,’ സംഘടന അറിയിച്ചു.

അതെ സമയം വിവാദങ്ങള്‍ നിലനില്‍ക്കെ രാം ഗോപാല്‍ വര്‍മ തന്റെ അടുത്ത സിനിമയും പ്രഖ്യാപിച്ചു. അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമിന്റെ ജീവിതമാണ് ചിത്രത്തിന്റെ പ്രമേയമെന്നും റിപ്പോര്‍ട്ടുകളുണ്ട് .

Related Articles

Back to top button