IndiaKeralaLatest

ബസ് സ്കൂട്ടർ യാത്രികനെ ഇടിച്ചു തെറിപ്പിച്ചു, യാത്രികൻ അദ്ഭുതകരമായി രക്ഷപ്പെട്ടു

“Manju”

കല്ലമ്പലം: അമിത വേഗത്തിൽ വന്ന ബസ് സ്കൂട്ടർ യാത്രികനെ ഇടിച്ചു തെറിപ്പിച്ചു. സ്കൂട്ടർ ബസിനടിയിൽ കുരുങ്ങി എങ്കിലും യാത്രികൻ അദ്ഭുതകരമായി രക്ഷപ്പെട്ടു. കല്ലമ്പലം വെയിലൂർ സ്വദേശി സുരേഷാണ് രക്ഷപ്പെട്ടത്. നിസ്സാര പരുക്കേറ്റ ഇദ്ദേഹം അടുത്തുള്ള ആശുപത്രിയിൽ ചികിത്സ തേടി.
കഴിഞ്ഞ ദിവസം വൈകിട്ട് 4.30ന് കല്ലമ്പലം ജംക്‌ഷനിൽ ആറ്റിങ്ങൽ റോഡിലായിരുന്നു സംഭവം. സ്കൂട്ടർ യാത്രികൻ ബസ് സ്റ്റാൻഡിനു സമീപത്ത് വാഹനം നിർത്തി മാതാവുമായി സംസാരിച്ചു നിൽക്കുമ്പോൾ ആറ്റിങ്ങൽ ഭാഗത്തേക്ക് പോകുന്ന വർക്കല – ചിറയിൻകീഴ് റൂട്ടിൽ ഓടുന്ന സ്വകാര്യ ബസ് ഇടിക്കുകയായിരുന്നു.
തുടർന്ന് സുരേഷ് ഒരു വശത്തേക്ക് തെറിച്ചു വീണു. സ്വകാര്യ ബസിന്റെ അടിയിൽ കുടുങ്ങിയ സ്കൂട്ടർ ഏറെ പണിപ്പെട്ടാണ് പുറത്തെടുത്തത്.

Related Articles

Back to top button