ErnakulamInternationalKeralaLatest

ഡോ.ജിത്യ സി. (മായപ്രിയ) ദുബായിൽ നടക്കുന്ന ആയുഷ് ഇന്റർനാഷണൽ കോൺഫറൻസിൽ പ്രബന്ധം അവതരിപ്പിക്കുന്നു.

“Manju”

യു.എ.ഇ. (ദുബായ്) : ദുബായിലെ വേൾഡ് ട്രേഡ് സെന്ററിൽ ജനുവരി 13 മുതൽ 15 വരെ നടക്കുന്ന രണ്ടാമത് ആയുഷ് ഇന്റർനാഷണൽ ട്രേഡ് ഫെയറിൽ ഡോ.ജിത്യ സി. (മായപ്രിയ) പങ്കെടുക്കുന്നു. ഇന്ന്(14/01/2024) നടക്കുന്ന പ്രസന്റേഷനിൽ ആരോഗ്യ ചികിത്സാ രംഗത്ത് സിദ്ധയിലൂടെ പിതാശയ കല്ലിനുള്ള മരുന്നിന്റെ ഗുണവും ഫലപ്രാപ്തിയും (Topic: Efficacy of herbal paste of poonaimeesai plant in the management of gall stones/pithappaikal) സംബന്ധിച്ച വിഷയത്തിലാണ് ഡോ.ജിത്യ സി. പ്രബന്ധം അവരിപ്പിക്കുന്നത് . ഇത് രണ്ടാം തവണയാണ് ഡോ.ജിത്യ ക്ഷണിക്കപ്പെടുന്നത്. ഇന്ത്യയിൽ നിന്നും അയക്കപ്പെട്ട ആയിരത്തോളം വരുന്ന പ്രബന്ധങ്ങളിൽ നിന്നാണ് ഡോ. ജിത്യ സി തിരഞ്ഞെടുക്കപ്പെട്ടത് .

ഇന്ന് 12 മണിയ്ക്കുള്ള സെഷനിൽ പ്രബന്ധാവതരണത്തിനായി പ്രവേശിക്കുന്നതിന് മുൻപ് ഹാളിൽ ഡോ.ജിത്യ സി. ഇന്ന് 12.00 മണിക്കാണ് അവതരണം.

അന്തർദേശീയ തലത്തിൽ ആയുഷ് ചികിത്സ രംഗത്തെ പ്രതിനിധികളാണ് ഇതിൽ പങ്കെടുക്കുന്നത്. സെൻട്രൽ ആയുഷ് മിഷൻ ആണ് ഈ പരിപാടി സങ്കടിപ്പിക്കുന്നത്. എറണാകുളം കടവന്ത്ര ശാന്തിഭവനിൽ ചന്ദ്രന്റെയും ഗിരിജയുടെയും മകളാണ്. സുദീപ് ശശി ആണ് ഭർത്താവ്. സഹോദരി ജ്യോതിപ്രിയ സി. ഹോമിയോ മെഡിസിൻ അവസാന വർഷ വിദ്യാർത്ഥിനിയാണ്.

Related Articles

Back to top button