InternationalLatest

അന്‍സു ഫതി തിരികയെത്തി

“Manju”

ബാഴ്സലോണയുടെ യുവതാരം അന്‍സു ഫതി പരിക്ക് മാറി തിരികയെത്തി. താരത്തെ ബാഴ്സലോണയുടെ അടുത്ത മത്സരത്തിനുള്ള സ്ക്വാഡില്‍ സാവി ഉള്‍പ്പെടുത്തി.

സാവിക്ക് കീഴില്‍ ആദ്യമായാണ് അന്‍സു ഫതി ബാഴ്സലോണ സ്ക്വാഡില്‍ എത്തുന്നത്. സൗദി അറേബ്യയില്‍ നടക്കുന്ന സ്പാനിഷ് സൂപ്പര്‍ കപ്പിനായി മത്സരിക്കാന്‍ പോകുന്ന സ്ക്വാഡില്‍ ആണ് അന്‍സു ഫതി ഉള്‍പ്പെട്ടിരിക്കുന്നത്. താരം മെഡിക്കല്‍ ക്ലിയറന്‍സ് നേടിയിട്ടില്ല എന്ന് ബാഴ്സലോണ പറയുന്നുണ്ട് എങ്കിലും അന്‍സു സൂപ്പര്‍ കപ്പില്‍ കളിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.

റയല്‍ മാഡ്രിഡിനെ ആണ് ബാഴ്സലോണ സൂപ്പര്‍ കപ്പ് സെമിയില്‍ നേരിടേണ്ടത്. സീസണ്‍ തുടക്കത്തില്‍ സെല്‍റ്റ വിഗോയ്ക്ക് എതിരായ മത്സരത്തിന്റെ ആദ്യ പകുതിയിലായിരുന്നു അന്‍സുവിന് പരിക്കേറ്റത്. അന്‍സു മാത്രമല്ല പരിക്ക് മാറി അറോഹോയും ബാഴ്സലോണയുടെ സൂപ്പര്‍ കപ്പ് സ്ക്വാഡില്‍ ഉണ്ട്.

Related Articles

Back to top button