KeralaLatestThiruvananthapuram

പോത്തൻകോട് പോലീസ് അറിയിപ്പ്

“Manju”

രണ്ടാംഘട്ട കൊവിഡ് വ്യാപനം രൂക്ഷമാവുന്ന സാഹചര്യത്തിൽ മാനദണ്ഡങ്ങള്‍ ലംഘിക്കുന്നവരെ പിടികൂടാന്‍ പോത്തൻകോട് പൊലീസ് പരിശോധന ശക്തമാക്കുന്നു ലോക്ക് ഡൗണിന് സമാനമായ നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തുന്നത്. പോത്തൻകോട് സ്റ്റേഷന്‍ അതിര്‍ത്തിയിൽ വിവിധ സ്ഥലങ്ങളിൽ ബാരിക്കേഡുകള്‍ സ്ഥാപിച്ച്‌ വാഹനഗതാഗതം നിയന്ത്രിക്കുന്നത് വീണ്ടും ആരംഭിച്ചിട്ടുണ്ട്. യാത്രയ്ക്ക് തടസമുണ്ടാകില്ലെങ്കിലും അനാവശ്യമായി കറങ്ങാനിറങ്ങുന്നവര്‍ക്ക് പിടിവീഴും.
വരുംദിവസങ്ങളില്‍ അനാവശ്യ യാത്രകൾ നടത്തുന്നവരുടെ വാഹനം പിടിച്ചെടുക്കും. രോഗികളുടെ പ്രാഥമിക സമ്പര്‍ക്കത്തില്‍പ്പെട്ടവരുടെ നിരീക്ഷണം ശക്തമാക്കും ക്വാറന്റൈന്‍ ലംഘനം, അന്യസംസ്ഥാനത്ത് നിന്നുള്ളവരുടെ ടെസ്റ്റ് സര്‍ട്ടിഫിക്കറ്റുകള്‍ തുടങ്ങിയവയുടെ പരിശോധനയും നടത്തും.

പരിശോധന ഇപ്രകാരം

1. പൊലീസ് സ്റ്റേഷന്‍ അതിര്‍ത്തികളില്‍ കര്‍ശന പരിശോധന
ജില്ലാ അതിർത്തിയായ പോത്തൻകോട് ബാരിക്കേഡുകൾ സ്ഥാപിച്ച് വാഹന പരിശോധന

2. യാത്രയുടെ ഉദ്ദേശം വ്യക്തമാക്കിയില്ലെങ്കില്‍ മടക്കിഅയയ്ക്കും
വാഹനങ്ങളിൽ സാമൂഹിക അകലം പാലിച്ചു മാത്രം യാത്ര.

3. പൊലീസ്, ആരോഗ്യ വകുപ്പ് നിര്‍ദേശങ്ങള്‍ ലംഘിച്ചാല്‍ കർശന നടപടി

4. അവശ്യസേവന മേഖലകളിലുള്ളവര്‍ തിരിച്ചറിയല്‍ രേഖ കയ്യിൽ കരുതണം

5. അന്യസംസ്ഥാനത്ത് നിന്നെത്തുന്നവര്‍ ആര്‍.ടി.പി.സി.ആര്‍ നെഗറ്റീവ് ഫലം കരുതണം

6. ആൾക്കൂട്ടം ഉണ്ടാകുന്നത് തടയുന്നതിന് ബസ് സ്റ്റാന്‍ഡ്, ബസ് സ്റ്റോപ്പുകൾ, തട്ടുകടകൾ, ബാങ്കുകൾ, അക്ഷയ കേന്ദ്രങ്ങൾ, കച്ചവട സ്ഥാപനങ്ങൾ, ആരാധനാലയങ്ങൾ . എന്നിവ കേന്ദ്രീകരിച്ച്‌ പരിശോധന ശക്തമാക്കുകയും . കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിക്കുന്ന ആൾക്കാർക്കും , സ്ഥാപനങ്ങൾക്കും എതിരെ നടപടി സ്വീകരിക്കും.

7. ക്വാറന്റൈനിലുള്ളവരെ കേന്ദ്രീകരിച്ച്‌ ശക്തമായ നിരീക്ഷണം

8. പൊതുനിരത്തുകളിലും ജംഗ്ഷനുകളിലും ആവശ്യമില്ലാതെ കൂട്ടം കൂടുന്നവര്‍ക്കെതിരെ കര്‍ശന നടപടി.

9. മാസ്ക് ശരിയായി ധരിക്കാത്തവര്‍ക്കും സാമൂഹ്യഅകലം പാലിക്കാത്തവര്‍ക്കും പിടിവീഴും

10. ബസ്, ടാക്സി, ഓട്ടോറിക്ഷ എന്നിവയില്‍ കൂടുതല്‍ യാത്രക്കാരെ കയറ്റിയാല്‍ വാഹനങ്ങൾ പിടിച്ചെടുത്ത് പിഴ ഈടാക്കും

11. എല്ലാ കച്ചവട , വാണിജ്യ സ്ഥാപനങ്ങളിലെയും സ്റ്റാഫുകൾ RTPCR / Antigen Test നടത്തി Result സ്ഥാപനത്തിൽ സൂക്ഷിക്കാത്ത ഉടമകൾക്കെതിരെ വർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കുകയും . സ്ഥാപനങ്ങൾ അടപ്പിക്കുകയും ചെയ്യും

12. ക്ലസ്റ്ററുകള്‍, കണ്ടെയ്ന്‍മെന്റ് സോണുകള്‍ എന്നിവിടങ്ങളിൽ പരിശോധന ശക്തമാക്കുകയും യാത്രാനിയന്ത്രണം നടപ്പിലാക്കുകയും ചെയ്യും

13. വാരാന്ത്യ നിയന്ത്രണങ്ങളും (ശനി ഞായർ ), നൈറ്റ് കർഫ്യു (രാത്രി 9.00 മുതൽ വെളുപ്പിന് 5.00 വരെ) കർശനമായി നടപ്പാക്കും

14. ബഹു: കേരള ഹൈക്കോടതിയുടെയും ഇലക്ഷൻ കമ്മീഷന്റെയും ഉത്തരവുകൾ പ്രകാരം വോട്ടെണ്ണലിനോടനുബന്ധിച്ച് പോത്തൻകോട് പോലീസ്സ്റ്റേഷൻ പരിധിയിൽ ആഹ്ലാദ പ്രകടനങ്ങളോ റോഡ്ഷോ കളോ, വാഹന റാലികളോ അനുവദിക്കുന്നതല്ല.

15 . എല്ലാ പൊതുജനങ്ങളും പോലീസിന്റെ നിയന്ത്രണങ്ങളുമായി സഹകരിച്ച് അനാവശ്യ യാത്രകളും പുറത്തിറങ്ങലുകളും ഒഴിവാക്കേണ്ടതാണ്.

ഇൻസ്പെക്ടർ SHO
പോത്തൻകോട്
പോലീസ് സ്റ്റേഷൻ
30/04/2021f

Related Articles

Back to top button