KeralaLatest

കോവിഡ് രണ്ടാം തരംഗം; മരണസംഖ്യ ഉയരുന്നു

“Manju”

തിരുവനന്തപുരം: കൊവിഡ് രണ്ടാംതരംഗത്തില്‍ സംസ്ഥാനത്ത് രോഗം ബാധിച്ച്‌ മരിക്കുന്നവരുടെ എണ്ണം ഉയരുന്നു. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച്‌ മരണസംഖ്യ കേരളത്തില്‍ കുറവാണെങ്കിലും പ്രായമായവരും ഗുരുതര അസുഖമുളളവരും കൂടുതലായി വൈറസ് ബാധിതരാകാനും മരണമടയാനുമുളള സാദ്ധ്യത ആരോഗ്യ വിദഗ്ദ്ധര്‍ തളളിക്കളയുന്നില്ല. കൊവിഡ് ബാധിച്ച്‌ സംസ്ഥാനത്ത് മരിച്ചവരുടെ ഔദ്യോഗിക മരണസംഖ്യ അയ്യായിരം ആയപ്പോള്‍ കഴിഞ്ഞ പത്ത് ദിവസത്തിനിടെ മാത്രം മരിച്ചത് 217 പേരാണ്.

21 ദിവസത്തിനിടെ, അതായത് ഈ മാസം മാത്രം കൊവിഡ് ബാധിച്ച്‌ കേരളത്തില്‍ മരിച്ചവരുടെ എണ്ണം 363 ആണ്. എന്നാല്‍ ഗുരുതര അസുഖമുളളപ്പോള്‍ കൊവിഡ് ബാധിച്ച്‌ മരിച്ചവരോ കൊവിഡ് നെഗറ്റീവായശേഷം വൈറസ് ബാധയുടെ ആഘാതത്തില്‍ ഗുരുതരാവസ്ഥയിലായി മരണമടഞ്ഞവരോ ഈ കണക്കുകളിലൊന്നുമില്ല. അവരെ കൂടി പട്ടികയിലേക്ക് ചേര്‍ത്താല്‍ ഔദ്യോഗിക മരണസംഖ്യയുടെ ഇരട്ടിയോ അതിലേറെയോ പേര്‍ കൊവിഡ് ബാധിച്ച്‌ മരിച്ചിട്ടുണ്ടെന്നാണ് ആരോഗ്യവിദഗ്ദ്ധരുടെ നിഗമനം. വെന്റിലേറ്ററില്‍ കഴിയുന്നവരുടെ എണ്ണം ആദ്യമായി മുന്നൂറ് കഴിഞ്ഞപ്പോള്‍ ഐ.സി.യുകളില്‍ 999 പേര്‍ ചികിത്സയിലാണ്.

Related Articles

Back to top button